Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതണൽ ഡോക്ടേഴ്സ് ഹോം...

തണൽ ഡോക്ടേഴ്സ് ഹോം കെയർ വ്യാപിപ്പിക്കും

text_fields
bookmark_border
കൊല്ലം: തണൽ ഡോക്ടേഴ്സ് ഹോം കെയർ പാലിയേറ്റിവ് ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം എത്തിക്കുമെന്ന് തണൽ ചെയർമാൻ ഡോ.വി ഇദ്രീസ്. തണൽ കൊല്ലം യൂനിറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ 'കൈകോർക്കാം തണലിനോടൊപ്പം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കൂടുതൽ പെയിൻ ആൻഡ്​ പാലിയേറ്റിവ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. 24 മണിക്കൂറും കിടപ്പുരോഗികള്‍ക്ക് സ്വാന്തനപരിചരണം നല്‍കുന്ന പുതിയ പദ്ധതി നടപ്പാക്കും. തേവലക്കര, മഞ്ഞപ്പാറ, മയ്യനാട് പ്രദേശങ്ങളിൽ ഡയാലിസിസ്, പാലിയേറ്റിവ് ഹോസ്പിസ് സേവനകേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ബി. അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. കൊല്ലം യൂനിറ്റ് പ്രസിഡന്‍റ് സാദിഖ് യൂസഫ് അധ്യക്ഷതവഹിച്ചു. അബ്ദുൽ സലാം മെഡിസിറ്റി, എൻജിനീയർ ലാൽ, അബ്ദുൽ സലാം, ഡോ. വിനോദ് ജേക്കബ്, ഡോ. സാം വർഗീസ്, ഡോ. വർഗീസ് കോശി, ഡോ. അശോകൻ ശങ്കർ, ഡോ. ശ്രീദാസ്, സക്കിർ ഹുസൈൻ, നുറുദീൻ എന്നിവർ സംസാരിച്ചു. വ്യാപാരികള്‍ക്കുള്ള ആനുകൂല്യ വ്യവസ്ഥകള്‍ അപ്രായോഗികം -യു.എം.സി കൊല്ലം: ദേശീയപാതക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ഹൈവേ അതോറിറ്റി ഷിഫ്റ്റിങ്​ ചാർജിനത്തില്‍ നല്‍കുന്ന ആനുകൂല്യം നഷ്ടപരിഹാര തുകയെന്ന് പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കണമെന്ന്​ യുനൈറ്റഡ്​ മർചന്‍റ്​ ചേംബർ. ഒരു വ്യാപാരി സംഘടനയും ഡെപ്യൂട്ടി കലക്ടറും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഈ ആനുകൂല്യം ലഭ്യമാകുന്നതിന് കട ഉടമകളുടെ സമ്മതപത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന്​ വ്യവസ്ഥ വെച്ചത്​ അപ്രായോഗികമാണ്. ഹൈവേ അതോറിറ്റി നല്‍കിയ നഷ്ടപരിഹാരത്തിൽ കുറച്ചുപോലും വ്യാപാരികള്‍ക്ക് കൊടുക്കാത്ത ഉടമകൾ സമ്മതപത്രം നല്‍കാന്‍ തയാറാകില്ല. ഇക്കാരണത്താല്‍ വ്യാപാരികളില്‍ പലരും ഈ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍ പുനര്‍ചിന്തക്ക് തയാറാകണമെന്നും യു.എം.സി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story