Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:28 AM IST Updated On
date_range 9 Jun 2022 5:28 AM ISTഇടമുളയ്ക്കലിൽ വിധവകളുടെ പെൻഷൻ തടസ്സപ്പെട്ടു
text_fieldsbookmark_border
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ 800 ഓളം പേരുടെ വിധവപെൻഷൻ വിതരണം തടസ്സപ്പെട്ടു. വിധവ പെൻഷൻ വാങ്ങുന്നവർ പുനർവിവാഹം കഴിച്ചിട്ടില്ലെന്നും പെൻഷന് അർഹത ഉണ്ടെന്നുമുള്ള വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വർഷത്തിൽ ഒരു പ്രാവശ്യം നൽകണം. ഇത് യഥാസമയം ഡേറ്റ എൻട്രി ചെയ്യാത്തതാണ് പെൻഷൻ നഷ്ടപ്പെടാൻ കാരണമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചായത്ത് ഭരണത്തിന്‍റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി നടത്തുമെന്ന് മണ്ഡലം പ്രസിഡന്‍റ് റംലി എസ്. റാവുത്തർ, കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, ആയൂർ ഗോപിനാഥ്, റോയ് തങ്കച്ചൻ, ബിജു നെല്ലിമൂട്ടിൽ, ആയൂർ സന്തോഷ്, സുരേഷ് പടിഞ്ഞാറ്റിൻകര, സാബു യോഹന്നാൻ എന്നിവർ അറിയിച്ചു. ഡേറ്റ എൻട്രി നടത്താൻ കഴിയാതിരുന്നത് സൈറ്റ് ബ്ലോക്കായതിനാലാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം മൂലം കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കകം മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story