Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:29 AM IST Updated On
date_range 7 Jun 2022 5:29 AM ISTകന്നേറ്റി ജലോത്സവം സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: 83ാമത് ശ്രീനാരായണ ട്രോഫി കന്നേറ്റി ജലോത്സവം സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞദിവസം ശ്രീനാരായണഗുരു പവലിയനില്‍ കൂടിയ സ്വാഗത സംഘ രൂപവത്കരണയോഗം ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍, നഗരസഭ കൗണ്‍സിലര്‍മാരായ റെജി ഫോട്ടോപാര്‍ക്ക്, പുഷ്പാംഗദന്‍, ബോട്ട് ക്ലബ് ഭാരവാഹികളായ പി.ജി. കൃഷ്ണന്‍, കുളച്ചവരമ്പേല്‍ ഷാജഹാന്‍, ആര്‍. രവി, മുരളീധരന്‍ പഞ്ഞിവിളയില്‍, കൊട്ടുകാട് സുരേഷ്, മുനമ്പത്ത് വഹാബ്, ഡി. സദാനന്ദന്‍, കൊല്ലക ശിവന്‍കുട്ടി, രാജു കൊച്ചുതോണ്ടലില്‍, രാജേഷ്.ആര്‍ കന്നേറ്റി, ആര്‍. അജയകുമാര്‍, സിയാദ്, എസ്, ബിനു, സന്തോഷ് വടക്കേകടവില്‍, തയ്യില്‍തുളസി, എ. രവി, ചീഫ് കോഒാഡിനേറ്റര്‍ എച്ച്. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി ബിനോയ് കരിമ്പാലില്‍ എന്നിവര്‍ സംസാരിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ ചെയര്‍മാനും ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ചീഫ്കോഓഡിനേറ്ററുമായി വിവിധ ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story