Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:29 AM IST Updated On
date_range 7 Jun 2022 5:29 AM ISTകലൈജ്ഞർ ജന്മദിനാഘോഷം നടത്തി
text_fieldsbookmark_border
പുനലൂർ: ഡി.എം.കെ കൊല്ലം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ . ഡി.എം.കെ തെങ്കാശി ജില്ല സെക്രട്ടറി ശിവ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കേരള ഘടകം സെക്രട്ടറി കെ.ആർ. മുരുകേശൻ, പ്രസിഡന്‍റ് മോഹൻദാസ് അരുണ, ജില്ലാ സെക്രട്ടറി കെ.ബി. സജീവ് എന്നിവർ സംസാരിച്ചു. നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുതുതായി ആരംഭിച്ച ഡി.എം.കെ. ഓഫിസിന്‍റെ ഉദ്ഘാടനവും ശിവപത്മനാഭൻ നിർവഹിച്ചു. മറ്റ് പാർട്ടികളിൽ പ്രവർച്ചിരുന്ന 500 പേർ അംഗത്വം സ്വീകരിച്ചു. വിദ്യാർഥി സംഗമവും പഠനോപകരണ വിതരണവും പുനലൂർ: അഖില കേരള വിശ്വകർമ മഹാസഭ 845 നമ്പർ കരവാളൂർ ഭഗവതി വിലാസം വിദ്യാർഥിസംഗമവും പഠനോപകരണ വിതരണവും നടത്തി. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ടി.കെ. സോമശേഖരൻ ആചാരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് കുന്നിൽ രാജൻ അധ്യക്ഷതവഹിച്ചു. എസ്. സജീവ്, ശാഖ സെക്രട്ടറി പി. ഗോപിനാഥൻ ആചാരി, പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ആർ. ബിന്ദു, ജി. സുരേന്ദ്രൻ, ചന്ദ്രൻ ആചാരി, വസന്ത രാജൻ, ജലജ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story