Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:29 AM IST Updated On
date_range 7 Jun 2022 5:29 AM ISTസി.പി.കെ.പി വായനശാല കാടുകയറി നശിക്കുന്നു
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കരയുടെ സാംസ്കാരിക കേന്ദ്രമായി 78 വർഷം മുമ്പ് ആരംഭിച്ച . ചുറ്റുമുള്ള ഭാഗം കാടുകയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. ഒരു ലക്ഷത്തോളം പുസ്തകങ്ങൾ അലമാരയിൽ അതേപടി കിടക്കുന്നുണ്ട്. നിലവിൽ വൈകീട്ട് മൂന്നിന് മാത്രം തുറക്കുന്ന വായനശാലയിൽ പുസ്തകം നൽകാൻ ആളില്ല. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തിക്കുന്ന വായനശാല ബസ് കയറാൻ നിൽക്കുന്നവരുടെ വിശ്രമകേന്ദ്രമാകുന്നു. ഒരു മാസം മുമ്പ് വായനശാലയെ സംരക്ഷിക്കുമെന്ന് നഗരസഭ ചെയർമാൻ എ. ഷാജു അറിയിച്ചെങ്കിലും തുടർനടപടി നടന്നിട്ടില്ല. വലിയ വാഹനങ്ങൾ ഈ വായനശാലയുടെ മുന്നിലൂടെ പോകുമ്പോൾ കെട്ടിടത്തിന്‍റെ സിമന്‍റ് പാളികൾ ഇടിഞ്ഞ് വീഴുന്നത് പതിവായിരിക്കുകയാണ്. 'ദി സിറ്റിസൺ 2022' കാമ്പയിൻ കൊട്ടാരക്കര: 'ദി സിറ്റിസൺ 2022' കാമ്പയിന്‍റെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തുതല പ്രവർത്തനങ്ങൾ ജൂൺ ഏഴിന് നടക്കും. രാവിലെ 10ന് കൊട്ടാരക്കര ഗാന്ധിമുക്കിൽനിന്ന് സന്ദേശറാലിയും സ്വരാജ് പുരസ്കാര ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ശിവപ്രസാദ് അധ്യക്ഷതവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഭരണഘടനാ ആമുഖ പ്രകാശനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേൽ സന്ദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story