Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാലൂക്ക് വികസനസമിതി...

താലൂക്ക് വികസനസമിതി യോഗം: റോഡുകളുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിൽ വിമർശനം

text_fields
bookmark_border
കൊട്ടാരക്കര: റോഡുകളുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിൽ താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. മിക്ക റോഡുകളും മഴക്കാലത്ത് തകർന്നുകിടക്കുന്നത് അപകടത്തിന് കാരണമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സ്​കൂളുകൾ തുറന്നതോടെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ യാത്രാക്ലേശം ഇരട്ടിയായെന്നും കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തണമെന്നും ആവശ്യമുയർന്നു. നിലാവ് പദ്ധതി പരാജയമാകുകയാണെന്നും മുമ്പ് കത്തിയിരുന്ന തെരുവുവിളക്കുകൾ പോലും പ്രകാശിക്കുന്നില്ലെന്നുമുള്ള വിമർശനവുമുയർന്നു. ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതിനും മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതിനുമെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്​ഥർ അറിയിച്ചു. ചടയമംഗലത്ത് അനധികൃത ഖനനം വർധിക്കുന്നു, കാൻസർ രോഗികളുടെ പെൻഷൻ മുടങ്ങി എന്നീ പരാതികളും ഉയർന്നു. സ്​കൂളുകളിലെ ഉച്ച ഭക്ഷണത്തിനുപയോഗിക്കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കുക, സ്​കൂൾ പരിസരത്തെ വ്യാപാര സ്​ഥാപനങ്ങളിൽ പൊലീസ്​-എക്സൈസ്​ സംയുക്ത പരിശോധന നടത്തുക, റോഡരികിൽ അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുക, വില്ലേജ് ഓഫിസുകളിൽ നേരിട്ട് കരം സ്വീകരിക്കുക, മുടങ്ങിക്കിടക്കുന്ന റീസർവേ നടപടികൾ പൂർത്തിയാക്കാൻ എൻജിനീയറിങ് സിവിൽ വിദ്യാർഥികളുടെ സേവനം തേടുക, തെരുവുനായ്​ ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ഹർഷകുമാറി‍ൻെറ അധ്യക്ഷതയിൽ ഡെപ്യൂട്ടി കലക്ടർ ബീനാറാണി, തഹസിൽദാർ എ. ശുഭൻ, പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ, സംഘടന പ്രതിനിധികൾ, ഉദ്യോഗസ്​ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story