Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:31 AM IST Updated On
date_range 6 Jun 2022 5:31 AM ISTകടലോരം പ്ലാസ്റ്റിക് മുക്തമാക്കും -മേയർ
text_fieldsbookmark_border
കൊല്ലം: കടലോര മേഖല പ്ലാസ്റ്റിക് മുക്തമാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. 'ശുചിത്വ സാഗരം ശുചിത്വതീരം'പദ്ധതിയുടെ മുന്നോടിയായി തങ്കശ്ശേരി ബസ് ബേയിൽ നിന്നുള്ള കടലോര നടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്ലാസ്റ്റിക് ബിന്നുകൾ സ്ഥാപിച്ച് കടലോര മേഖലയിൽ അവ വലിച്ചെറിയുന്നതിനുള്ള സാഹചര്യം ഒഴിവാക്കും. കടലോരം പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. നടത്തത്തിനിടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പുനഃചംക്രമണത്തിന് കൈമാറുമെന്നും മേയർ പറഞ്ഞു. പഠനോപകരണ വിതരണവും ആദരിക്കലും കൊട്ടിയം: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നൂർ മേഖല കമ്മിറ്റി സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണംചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ റാങ്ക് ജേതാവായ ഡോ. ലളിത്കുമാർ, റിട്ട.എ.സി.പി, സുലൈമാൻ, റിട്ട. എസ്.ഐ പി. രാധാകൃഷ്ണപിള്ള എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം എ. ആശാദേവി, കെ.പി.പി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉദയകുമാർ, എ. സമ്പത്ത്കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.ആശ, ബി. പ്രദീപ് കുമാർ, വി.എ. മണിലാൽ, ആർ. ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story