Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:31 AM IST Updated On
date_range 6 Jun 2022 5:31 AM ISTഅർധരാത്രിയിൽ റോഡിലെ കുഴികളിൽ ടാറിങ്; നാട്ടുകാർ തടഞ്ഞു
text_fieldsbookmark_border
ശാസ്താംകോട്ട: വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിലെ കുഴികളിൽ അർധരാത്രിയിൽ അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കുന്നത്തൂർ നെടിയവിള-വേമ്പനാട്ടഴികത്ത് റോഡിൽ പുത്തനമ്പലം ജങ്ഷനിൽ ശനിയാഴ്ച രാത്രി 12 ഓടെ ആയിരുന്നു സംഭവം. കുഴി നിറഞ്ഞ ഈ ഭാഗത്ത് പിക്കപ്പ് വാനിൽ മെറ്റലും പാറപ്പൊടിയും എത്തിച്ച് കുഴി അടക്കാനായിരുന്നു ശ്രമം. വെളളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ അത് നീക്കം ചെയ്യാതെ മെറ്റലും പാറപ്പൊടിയുമിട്ട് അതിനുമുകളിൽ ടാറിനെക്കാൾ കറുത്ത നിറമുള്ള പശപ്പുള്ള മിശ്രിതം ഒഴിക്കുമ്പോൾ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തി. വിവരമറിഞ്ഞെത്തിയ കുന്നത്തൂർ പഞ്ചായത്തംഗങ്ങളായ രാജൻ നാട്ടിശേരി, അനീഷ്യ എന്നിവരുടെ നേതൃത്വത്തിൽ തടയുകയുമായിരുന്നു. എം.എൽ.എ പറഞ്ഞിട്ടാണ് തങ്ങൾ എത്തിയതെന്നായിരുന്നു തൊഴിലാളികളുടെ വാദം. പിന്നീട് െപാലീസ് സ്ഥലത്തെത്തി നിർമാണം നിർത്തിവെപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
