Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉല്ലാസയാത്ര ബുക്കിങ്...

ഉല്ലാസയാത്ര ബുക്കിങ് തുടങ്ങി

text_fields
bookmark_border
കൊല്ലം: കുറഞ്ഞ ചെലവില്‍ യാത്രക്കാർക്ക്​ വിനോദ സഞ്ചാരം ഒരുക്കുന്ന കെ.എസ്.ആര്‍.ടി.സി യുടെ ബജറ്റ് ടൂറിസം സെല്‍ ജൂണ്‍ 11, 12 തീയതികളില്‍ ഉല്ലാസയാത്ര ബുക്കിങ്​ കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 11ന്​ കൊല്ലത്തുനിന്ന്​ വാഗമണ്‍, ഇടുക്കി, ചെറുതോണി ഡാം വഴി മൂന്നാര്‍ ഉല്ലാസയാത്ര രാവിലെ 5.10ന്​ പുറപ്പെടും. അന്നേദിവസം രാവിലെ 5.10നുതന്നെ കാറ്റാടിമല, ഒരിയൂര്‍ വഴിയുള്ള വേളാങ്കണ്ണി തീർഥയാത്രയുമുണ്ട്. ജൂണ്‍ 11, 12 തീയതികളില്‍ രാവിലെ ആറിന്​ പൊന്മുടിയിലേക്കും രാവിലെ ഏഴിന്​ റോസ് മല, തെന്മല, പാലരുവിയിലേക്കുമുള്ള യാത്രകളും നടത്തും. ബുക്കിങ്ങിന്​: 8921950903, 9447721659, 8921552722, 9496675635, 7012669689. എം.ബി.ബി.എസ്; പാരിപ്പള്ളി മെഡിക്കൽ കോളജിന്​ മികച്ച വിജയം കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിന് എം.ബി.ബി.എസ് പരീക്ഷയിൽ 95 ശതമാനം വിജയം. ആദ്യ ബാച്ചിൽ 65 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. മൂന്നുപേർ ഒഴികെ എല്ലാവരും വിജയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story