Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎന്‍.ജി.ഒ യൂനിയന്‍...

എന്‍.ജി.ഒ യൂനിയന്‍ സർക്കാർ ഓഫിസുകൾ ശുചീകരിച്ചു

text_fields
bookmark_border
കൊല്ലം: ലോക പരിസ്ഥിതി ദിനാചരണം, മഴക്കാലപൂർവ ശുചീകരണം എന്നിവയുടെ ഭാഗമായി കേരള എന്‍.ജി.ഒ യൂനിയൻ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ച് വൃക്ഷത്തൈകള്‍ നട്ടു. ചവറ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. അനില്‍ കുമാര്‍, ജില്ല ട്രഷറര്‍ ബി. സുജിത് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതിദിനമായ ഞായറാഴ്ച കൊല്ലം സിവില്‍ സ്‌റ്റേഷന്‍ വൃത്തിയാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുണ്ടറ മിനി സിവില്‍ സ്റ്റേഷനില്‍ ജില്ല പഞ്ചായത്തംഗം സി. ബാള്‍ഡുവിന്‍, ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൊല്ലം കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റില്‍ കോര്‍പറേഷന്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. ഉദയകുമാര്‍, ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പരസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ദിജു, കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. മനോജ്കുമാര്‍, അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ബൈജു, പത്തനാപുരം മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. തുളസി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂനിയന്‍ ജില്ല സെക്രട്ടറി വി.ആര്‍. അജു, പ്രസിഡന്‍റ്​ ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാര്‍, സി. ഗാഥ, ജില്ല ജോയന്‍റ്​ സെക്രട്ടറിമാരായ ജെ. രതീഷ് കുമാര്‍, എസ്. ഷാഹിര്‍, ജില്ല വൈസ് പ്രസിഡന്‍റുമാരായ എം.എസ്. ബിജു, പി. മിനിമോള്‍, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ വി. പ്രേം, എം.എം. നിസാമുദ്ദീന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പുസ്തക പ്രകാശനവും ആദരിക്കലും (ചിത്രം) ശാസ്താംകോട്ട: പ്രവാസ ജീവിതത്തിനിടയിൽ ബിനോയ് മാമച്ചൻ രചിച്ച 'റിട്ടേൺ' എന്ന നോവലി‍ൻെറ പ്രകാശനം നടന്നു. ബിഷപ് ജെറോം സാംസ്കാരിക സമിതി ജില്ല പ്രസിഡന്‍റ്​​ സുധീർ തോട്ടുവാൽ പ്രകാശനം ചെയ്തു. ആദ്യ പകർപ്പ് ഫാ. ആൻറണി ബെൻ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​​ അൻസാർ ഷാഫി, അനിത മെറാൾഡ്, തോമസ് മൂർ, ടൈറ്റസ് കടമ്പാട്ട്, രവീന്ദ്ര കുറുപ്പ്, പ്രഫ. പ്രീതി അഭിലാഷ്, ജോസ് പ്രകാശ്, ഏണസ്റ്റ്, ഷിബു ജെർമൻ, സ്നേഹ ഏണസ്റ്റ് എന്നിവർ സംസാരിച്ചു. അരിനല്ലൂർ സെന്‍റ്​​ ജോർജ് സ്കൂളിൽനിന്ന്​ വിരമിച്ച പ്രഥമാധ്യാപിക അനിതാ മെറാൾഡിനെയും പ്രവാസികളായ വിവിധ എഴുത്തുകാരെയും തോമസ് മൂർ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story