Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:28 AM IST Updated On
date_range 5 Jun 2022 5:28 AM ISTപഞ്ചായത്ത്തലത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ പരിഗണനയില്‍ -മന്ത്രി
text_fieldsbookmark_border
പത്തനാപുരം: സംസ്ഥാനത്തെ പഞ്ചായത്ത് തലത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രി മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണസമിതി പ്രസിഡന്‍റ് ദസ്തഗീർ അധ്യക്ഷത വഹിച്ചു. വിവിധ ഗുണഭോക്താക്കൾക്കുള്ള ചികിത്സ ആനുകൂല്യങ്ങൾ, ഇ.എം.എസ് സഹകരണ ആശുപത്രി ചാരിറ്റബിൾ ട്രസ്റ്റ്, പാലിയേറ്റിവ് ഹോം കെയർ യൂനിറ്റ്, ആശുപത്രി വികസനത്തിന്റെ രണ്ടാംഘട്ട ഷെയർ സമാഹരണം എന്നിവയും ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ഹോം കെയർ വാഹനം ഏറ്റുവാങ്ങി. സെക്രട്ടറി എൻ. ജഗദീശൻ, പി. രാജേന്ദ്രൻ, എ. മാധവൻപിള്ള, ബി. അജയകുമാർ, എം. മീരാപിള്ള, സി.ആർ. നജീബ്, എസ്. മുഹമ്മദ് അസ്ലം, എസ്. ആനന്ദവല്ലി, എസ്. തുളസി, അനന്തു പിള്ള, കെ. അശോകൻ, വി.എസ്. കലാദേവി, ആർ. അജയൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ: പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രിയുടെ മൂന്നാം വാർഷികം മന്ത്രി കെ.എൻ. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
