Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:28 AM IST Updated On
date_range 5 Jun 2022 5:28 AM ISTകണ്‍ട്രോൾ റൂം തുറന്നു
text_fieldsbookmark_border
കൊല്ലം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിൻെറ ഭാഗമായി ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ മുഴുവന്‍സമയ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളിലുള്ളവര്‍ വളർത്തുമൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0474 2795076. സര്‍ട്ടിഫിക്കറ്റ് പരിശോധന കൊല്ലം: മേയിൽ നടത്തിയ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് -ഫെബ്രുവരി 2022) പരീക്ഷയില്‍ കൊല്ലം വിദ്യാഭ്യാസ ജില്ല പരിധിയിലുള്ള സെന്‍ററുകളില്‍ പരീക്ഷ എഴുതി ജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നു. കാറ്റഗറി രണ്ടിലുള്ളവര്‍ക്ക് ജൂണ്‍ ആറ്, (രജിസ്റ്റര്‍ നമ്പര്‍ 224649 മുതല്‍ 225352 വരെ), ജൂണ്‍ ഏഴ് (രജിസ്റ്റര്‍ നമ്പര്‍ 225356 മുതല്‍ 226342 വരെ) തീയതികളിലും കാറ്റഗറി നാലിലുള്ളവര്‍ക്ക് ജൂണ്‍ എട്ടിനും കാറ്റഗറി മൂന്നിലുള്ളവര്‍ക്ക് ജൂണ്‍ ഒമ്പതിനും കാറ്റഗറി ഒന്നിലുള്ളവര്‍ക്ക് ജൂണ്‍ 10നുമാണ് പരിശോധന. ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി മുതലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. മാര്‍ക്കിലും യോഗ്യതയിലും ഇളവുള്ള വിദ്യാര്‍ഥികള്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കോവിഡ് പശ്ചാത്തലമുള്ളവരും പനിയുള്ളവരും പങ്കെടുക്കാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് അവസരം നല്‍കുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ വൈകീട്ട് നാലുവരെ കൊല്ലം സിവില്‍ സ്റ്റേഷനിലെ മൂന്നാംനിലയിലുള്ള ജില്ല വിദ്യാഭ്യാസ ഓഫിസിലാണ് പരിശോധന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0474 2793546.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story