Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺക്രീറ്റ്​ പാളി...

കോൺക്രീറ്റ്​ പാളി വീണ്​ അപകടം: തൊഴിലാളികളുടെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
കൊട്ടിയം: നിർമാണം നടന്നുകൊണ്ടിരിക്കെ വീടിന്‍റെ കോൺക്രീറ്റ് പാളി തകർന്നുവീണ് മരിച്ച രണ്ട് നിർമാണ തൊഴിലാളികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വാളത്തുംഗൽ ചേതനാനഗർ 63 തോണ്ടി വയലിൽവീട്ടിൽ രഘു (43), അയത്തിൽ വലിയ മാടം ന്യൂനഗർ കല്ലുംപുറത്തുവീട്ടിൽ അജന്തൻ (43) എന്നിവരാണ് മരിച്ചത്​. വെള്ളിയാഴ്ച ഉച്ചക്ക്​ കൊട്ടിയം ജങ്​ഷനടുത്തായിരുന്നു അപകടം. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം പൊലീസ് അസ്വാഭാവിക മരണത്തിന്​ കേസ്​ എടുത്തു. നിർധന കുടുംബങ്ങളുടെ അത്താണികളായിരുന്ന ഇവരുടെ മരണം വാളത്തുംഗൽ തോണ്ടിവയൽ പ്രദേശത്തെയും അയത്തിൽ വലിയമാടം പ്രദേശ​െത്തയും ദുഃഖസാന്ദ്രമാക്കി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രഘുവിന്‍റെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. മൂന്നരയോടെയാണ് അജന്തന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്​ വലിയമാടത്തുള്ള വീട്ടിലെത്തിച്ചത്. അ​േന്ത്യാപചാരം അർപ്പിക്കാൻ ഇരുവരുടെയും വീടുകളിലേക്ക് നിരവധിപേർ എത്തി. പോളയത്തോട് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story