Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:29 AM IST Updated On
date_range 4 Jun 2022 5:29 AM ISTഎൻ.എസ്.എസ് കരയോഗം വാർഷികം
text_fieldsbookmark_border
പുനലൂർ: തൊളിക്കോട് 4750 നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും മുൻ യൂനിയൻ പ്രസിഡന്‍റ് ആർ. ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രം അനാച്ഛാദനവും നടത്തി. താലൂക്ക് യൂനിയൻ സെക്രട്ടറി ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ദേവസ്വം അസി. കമീഷണർ ആയി നിയമിതയായ കരയോഗം അംഗം എസ്. സുഷമയെ ആദരിച്ചു. അംഗങ്ങൾക്കുള്ള ചികിത്സ ധനസഹായവും കുട്ടികൾക്കുള്ള എൻഡോവ്മെന്‍റ്, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു. യൂനിയൻ കമ്മിറ്റി അംഗം അശോക് ബി. വിക്രമൻ, കരയോഗം സെക്രട്ടറി സി. രാജശേഖരൻ നായർ, അംഗങ്ങളായ അനീഷ്ചന്ദ്രൻ, ബി. സുരേന്ദ്രൻ നായർ, സി. സുരേഷ് നായർ, ആർ. രമേശൻ എന്നിവർ സംസാരിച്ചു. തൃക്കാക്കരയിലെ ജയം: ആഹ്ലാദപ്രകടനം നടത്തി പുനലൂർ: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ പുനലൂർ, ഇടമൺ എന്നിവിടങ്ങിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. പുനലൂരിലെ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ.എ. ബഷീർ, കെ. സുകുമാരൻ, സജി ജോർജ്, സാബു അലക്സ്, സന്ധ്യ തുളസി എന്നിവർ സംസാരിച്ചു. ഇടമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം വെള്ളിമല ചുറ്റി തെന്മല ഡാം വഴി ഇടമണ്ണിൽ സമാപിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ. സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എ.ടി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇടമൺ ഇസ്മയിൽ, ഡി. പ്രിൻസ്, അശോക് കുമാർ, ചിറ്റാലംകോട് മോഹനൻ, ആർ. സുഗതൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story