Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:28 AM IST Updated On
date_range 4 Jun 2022 5:28 AM ISTഉമയുടെ വിജയം: ആഹ്ലാദ പ്രകടനം
text_fieldsbookmark_border
കൊല്ലം: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിന്‍റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാറിന്‍റെ ധാർഷ്ട്യത്തിനും ജനവിരുദ്ധ സമീപനങ്ങൾക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ ചരിത്ര വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഈ ജനവിധി കേരള ജനതയുടെ മൊത്തത്തിലുള്ള ജനവിധിയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്‍റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, പി. ജർമിയാസ്, സൂരജ് രവി, എ.കെ. ഹഫീസ്, എൻ. ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ, കായിക്കര നവാബ്, ഗീതശിവൻ, ആർ. രമണൻ, എം. നാസർ, ബിജു ലൂക്കോസ്, യു. വഹീദ എന്നിവർ സംസാരിച്ചു. പ്രവർത്തകർ കോലം കത്തിച്ചും തിരുത മീൻ പിടിച്ചും കെ.വി. തോമസിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗം -പ്രേമചന്ദ്രന്‍ കൊല്ലം: തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഭരണപരാജയത്തിന് ജനങ്ങള്‍ നല്‍കിയ സാക്ഷ്യപത്രമാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിന്‍റെ വിജയം. മതപരവും സാമുദായികവുമായ വിഭാഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്‍റെ അടവുനയത്തിനേറ്റ കനത്ത പ്രഹരമാണിത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും തരാതരംപോലെ പ്രീണിപ്പിച്ച് വോട്ട് നേടാമെന്ന തന്ത്രത്തിന് ജനം നല്‍കിയ കനത്ത തിരിച്ചടിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം സെക്രട്ടേറിയറ്റും പൊലീസ് ഉള്‍പ്പെടെയുള്ള ഭരണയന്ത്രങ്ങളും അധികാര ദുര്‍വിനിയോഗം നടത്തിയിട്ടും ജനാധിപത്യം സംരക്ഷിച്ച തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story