Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെണ്‍വായന മത്സരം...

പെണ്‍വായന മത്സരം ഞായറാഴ്ച

text_fields
bookmark_border
കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ വനിതകള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള പെണ്‍വായന മത്സരത്തി‍ൻെറ താലൂക്കുതല മത്സരം ഞായറാഴ്ച ഉച്ചക്ക്​ രണ്ടുമുതല്‍ താലൂക്ക് കേന്ദ്രങ്ങളില്‍ നടക്കും. കൊല്ലം- മുണ്ടയ്ക്കല്‍ കോഓപറേറ്റിവ് കോളജ്​, കൊട്ടാരക്കര-കൊട്ടാരക്കര ഗവ. ടൗണ്‍ യു.പി.എസ്, കരുനാഗപ്പള്ളി-കരുനാഗപ്പള്ളി ഗവ.ഗേള്‍സ് ഹൈസ്കൂൾ, പുനലൂര്‍-പുനലൂര്‍ ഗവ.എച്ച്.എസ്, പത്തനാപുരം-പത്തനാപുരം അല്‍-അമീന്‍ പബ്ലിക് സ്കൂൾ, കുന്നത്തൂര്‍-ശാസ്താംകോട്ട ഗവ.എച്ച്.എസ് എന്നിവിടങ്ങളിലാണ്​ മത്സരം. ഗ്രന്ഥശാലകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടിട്ടുള്ളവര്‍ താലൂക്കുതല മത്സരത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു. എസ്. ത്യാഗരാജന്​ അന്ത്യാഞ്​ജലി കൊല്ലം: കഴിഞ്ഞദിവസം അന്തരിച്ച മുൻ എം.എൽ.എയും മുതിർന്ന ആർ.എസ്.പി നേതാവുമായിരുന്ന എസ്. ത്യാഗരാജന്​ അന്ത്യാഞ്​ജലി. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരും പാർട്ടി പ്രവർത്തകരും അടക്കം വൻജനാവലി അദ്ദേഹത്തിന്​ ആദരാജ്ഞലി അർപ്പിക്കാൻ മുണ്ടയ്ക്കലിലെ വീട്ടിലും ആർ.എസ്​.പി ജില്ല കമ്മിറ്റി ഓഫിസിലും പോളയത്തോട്​ ശ്​മശാനത്തിലും എത്തിയിരുന്നു. രാവിലെ വീട്ടിൽ നിന്നും ആർ.എസ്​.പി ജില്ല കമ്മിറ്റി ഓഫിസിൽ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹത്തിൽ പാർട്ടി നേതാക്കളായ എ.എ. അസീസ്​, ഷിബു ബേബിജോൺ, ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന്​ 12ഓടെ പോളയത്തോട്​ പൊതുശ്​മശാനത്തിൽ ഔദ്യോഗിക ബഹുമതികളാടെ സംസ്കരിച്ചു. എൻ.കെ. പ്രേമചന്ദ്രൻ. എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, മുൻ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിഅമ്മ, ഡി.സി.സി പ്രസിഡന്‍റ്​ രാജേന്ദ്രപ്രസാദ്​, ബിന്ദുകൃഷ്ണ, തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story