Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ന് ലോക സൈക്കിള്‍...

ഇന്ന് ലോക സൈക്കിള്‍ ദിനം

text_fields
bookmark_border
ഇന്ന് ലോക സൈക്കിള്‍ ദിനം
cancel
കോഴിക്കോട് സൈക്കിള്‍ ഗ്രാമം @12 (ചിത്രം) കരുനാഗപ്പള്ളി: ലോക സൈക്കിള്‍ ദിനമായ വെള്ളിയാഴ്ച സൈക്കിളെന്ന ഇരുചക്രവാഹനത്തെ ഒരുകൂട്ടം ആളുകള്‍ നെഞ്ചോടുചേര്‍ത്തിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിടുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ തെക്ക്പടിഞ്ഞാന്‍ പ്രദേശത്താണ് കോഴിക്കോട് സൈക്കിള്‍ ഗ്രാമം കൂട്ടായ്മയുടെ ആസ്ഥാനം. പ്രവര്‍ത്തനം ഉടലെടുത്തിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിട്ടുന്നു. സൈക്കിള്‍ സവാരിയിലൂടെ ആരോഗ്യം സംരക്ഷിക്കുകയെന്ന സമൂഹത്തിന് വിലപ്പെട്ട സന്ദേശം നല്‍കി കഴിഞ്ഞ 12 വര്‍ഷമായി മാതൃകയാകുകയാണ് സൈക്കിള്‍ ഗ്രാമത്തിലുള്ളവര്‍. പൊതുപ്രവര്‍ത്തകനായ മുനമ്പത്ത് ഷിഹാബിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച സൈക്കിള്‍ ഗ്രാമം കൂട്ടായ്മയാണ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്നത്. 'സൈക്കിള്‍ യാത്ര ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കൂ', 'ഇന്ധനം ലാഭിക്കൂ, അന്തരീക്ഷ മലിനികരണം കുറക്കൂ' എന്നീ സന്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ജീവിതശൈലീ രോഗങ്ങളകറ്റാന്‍ സൈക്കിള്‍ യാത്ര കൊണ്ട് സാധ്യമാകുന്നു എന്ന് അനുഭവത്തില്‍ നിന്നവർ പങ്കുവെക്കുന്നു. പത്ത് വയസ്സ് പ്രായമുള്ള വിദ്യാര്‍ഥികള്‍ യുവാക്കള്‍ മുതല്‍ തൊണ്ണൂറു പിന്നിട്ടവർ വരെയുള്ള നാനൂറിലേറെ പേര്‍ ഈ സൈക്കിള്‍ ഗ്രാമത്തിലെ അംഗങ്ങളാണ്. വ്യാപാരിയും സാമൂഹിക പ്രവര്‍ത്തനുമായ നാസര്‍ പോച്ചയില്‍, എഴുപത്തഞ്ചുകാരനും സാമൂഹിക പ്രവര്‍ത്തനുമായ ടി.കെ. സദാശിവന്‍, കാസര്‍കോട്​ ഡെപ്യൂട്ടി കലക്ടറായ സജീദ് മറനാല്‍, മുന്‍ഗ്രാമപഞ്ചായത്തംഗം വി. ബാബു, മുൻ പ്രവാസി നൗഷാദ്‌ തേവറ എന്നിവരുൾപ്പെട്ട സൈക്കിള്‍ ഗ്രാമം കൂട്ടായ്മ അറുന്നൂറോളം സൈക്കിള്‍ വിലക്കിഴിവില്‍ സൈക്കിള്‍ ഗ്രാമവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കൂട്ടായ്മയിലെ ഒരു കുടുംബത്തില്‍ ഒരുസൈക്കിളെന്ന ആശയം നടപ്പില്‍ വരുത്തുക എന്നതാണ് പുതിയ ലക്ഷ്യമെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു. കാപ്​ഷൻ: കരുനാഗപ്പള്ളി കോഴിക്കോട് സൈക്കിൾ ഗ്രാമം പ്രവർത്തകർ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ച മാനവമൈത്രി സന്ദേശ സൈക്കിൾ സവാരി ചെയർമാൻ കോട്ടയിൽ രാജു ഫ്ലാഗ്ഓഫ് ചെയ്യുന്നു (ഫയൽ ചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story