Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:33 AM IST Updated On
date_range 3 Jun 2022 5:33 AM ISTവ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം
text_fieldsbookmark_border
കണ്ണനല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണനല്ലൂർ യൂനിറ്റ് വാർഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ജില്ല ഭാരവാഹികളായ കെ. രാമഭദ്രൻ, എസ്. കബീർ, നവാസ് പുത്തൻവീട്, കണ്ണനല്ലൂർ മേഖല പ്രസിഡന്‍റ് സാദിക്, ഓയൂർ ബാലചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നവാസ് പുത്തൻവീട് (പ്രസി.), ഷംലാൽ കന്നിമ്മേൽ (ജന. സെക്ര.), സിദ്ദീഖ് (ട്രഷ.), രാജൻ ലേറ്റസ്റ്റ്, എസ്. ഫൈസൽ, ഇ.കെ. സിറാജ് (വൈസ് പ്രസി.), മുഹമ്മദ് ഷാഫി, അനിൽകുമാർ, ഷംസുദ്ദീൻ (സെക്ര.). ------------------------------------------- പഠനോപകരണ വിതരണം കൊല്ലം: ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്‍റ് എ. ബിൻഷാദ്, സെക്രട്ടറി അഡ്വ. അതുൽ എന്നിവർ കൈമാറി. എസ്. ശ്രീനാഥ്, മാഹീൻ നിസാർ, മണികണ്ഠൻ, പ്രേമകുമാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story