Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:33 AM IST Updated On
date_range 3 Jun 2022 5:33 AM ISTമരത്തിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കടയ്ക്കൽ: മരം മുറിക്കാൻ കയറിയ ആളുടെ കൈയിൽ മുറിച്ച ശിഖരം വന്നിടിച്ച് കൈക്കുഴ ഒടിഞ്ഞു. താഴെയിറങ്ങാനാകാതെ അവശനായ അദ്ദേഹത്തെ അഗ്നിരക്ഷാസേന രക്ഷിച്ചു. ചിതറ കൊല്ലായിലിൽ വ്യാഴാഴ്ച രാവിലെ 11നായിരുന്നു സംഭവം. കൊല്ലായിൽ മലപ്പുറം നെറ്റിക്കുന്ന് കോളനിയിൽ ശ്രീധരനാണ് (കുട്ടപ്പൻ -55) പരിക്കേറ്റത്. മരംമുറിപ്പ് തൊഴിലാളിയായ ഇയാൾ ബ്ലോക്ക് നമ്പർ 106ൽ താമസിക്കുന്ന മൂസാ കുഞ്ഞിൻെറ പുരയിടത്തിലെ ആഞ്ഞിലിമരത്തിന് മുകളിൽ കയറി ശിഖരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച കൊമ്പ് ഇടതുകൈയിൽ ശക്തിയായി വന്നിടിച്ച് കൈ ഒടിയുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ് താഴെയിറങ്ങാനാകാതെ മരത്തിന് മുകളിൽ ഏറെനേരം പിടിച്ചിരുന്നു. മറ്റൊരിടത്ത് മരംവെട്ടിലേർപ്പിട്ടിരുന്ന അനിക്കുട്ടൻ, രാജീവ് എന്നീ തൊഴിലാളികളെത്തി മരത്തിൽ കയറി ഇയാളെ കയർ കൊണ്ട് കെട്ടി സുരക്ഷിതനാക്കി. തുടർന്നാണ് കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേന കയർ, വല എന്നിവയുടെ സഹായത്തോടെ ശ്രീധരനെ നിലത്തിറക്കി കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസി. സ്റ്റേഷൻ ഓഫിസർമാരായ എ.കെ. രാജേന്ദ്രൻ, ടി. വിനോദ്കുമാർ, ഓഫിസർമാരായ നിതിൻ സുകുമാരൻ, എം.എൽ. ബെൻസിലാൽ, ബി. സനിൽ, എസ്. അസീം, എസ്. മൻസൂർ, എസ്. സജീവ്, സി.ആർ. ചന്ദ്രശേഖരൻ, പ്രശാന്ത് വിജയ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story