Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:31 AM IST Updated On
date_range 3 Jun 2022 5:31 AM IST'കെ.എം.എം.എല്ലില്‍ നടന്ന പിന്‍വാതില്‍ നിയമനങ്ങൾ അന്വേഷിക്കണം'
text_fieldsbookmark_border
കൊല്ലം: കെ.എം.എം.എല്ലില്‍ നടന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍. ഐ.എന്‍.ടി.യു.സി ജില്ല കമ്മിറ്റി ഭാരവാഹികളുടെയും റീജനല്‍ പ്രസിഡന്‍റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് അധ്യക്ഷതവഹിച്ചു. എസ്. നാസറുദ്ദീന്‍, ഏരൂര്‍ സുഭാഷ്, തെന്മല ശശിധരന്‍, കൃഷ്ണവേണി ജി. ശര്‍മ, കോതേത്ത് ഭാസുരന്‍, കെ.ജി. തുളസീധരന്‍നായര്‍, ചവറ ഹരീഷ്, ബി. ശങ്കരനാരായണപിള്ള, പനയം സജീവ്, ശ്രീനിവാസന്‍, എ.എം. റാഫി, കെ.എം. നൗഷാദ്, പാരിപ്പള്ളി വിനോദ്, തടത്തില്‍ സലിം, കുന്നിക്കോട് ഷാജഹാന്‍, ഫിലിപ്പ് കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു. ---------------------------------------- ഐ.എന്‍.ടി.യു.സി കുണ്ടറ: പെരുമ്പുഴ ഗവ.എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ബാഗുകളുടെ വിതരണം പെരുമ്പുഴ സഹകരണബാങ്ക് പ്രസിഡന്‍റ് തുളസീദാസന്‍പിള്ള നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story