Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:31 AM IST Updated On
date_range 3 Jun 2022 5:31 AM ISTആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsbookmark_border
കൊല്ലം: . സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അനധികൃതമായി സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽനിന്നും പിടിച്ചെടുത്ത് ഭൂരഹിതരായ പട്ടികജാതിക്കാർക്കും ആദിവാസികൾക്കും വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ നൽകുന്നതുപോലെ, രണ്ടും മൂന്നും സെന്‍റല്ല, മൂന്നു മുതൽ അഞ്ച് ഏക്കർ വരെ കിട്ടാൻ അർഹതയുള്ളവരാണ് സംസ്ഥാനത്തെ ഭൂരഹിതരായ പട്ടികജാതിക്കാരും ആദിവാസികളും. കശുവണ്ടി കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലകളിൽ പട്ടികവിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തി, മാതൃകയാവേണ്ട സർക്കാർ അതിന് തയാറാവുന്നില്ല. കെ-റെയിൽ പോലുള്ള പദ്ധതികളിൽ ഏറെ ദുരന്തം അനുഭവിക്കാൻ പോകുന്നത് ഈ ജനവിഭാഗമാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതിസംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ദലിത് പാന്തേഴ്സ് അംഗം കെ. അംബുജാക്ഷൻ, ഭീം മിഷൻ ചെയർമാൻ അഡ്വ. സജി കെ. ചേരമൻ എന്നിവർ സംസാരിച്ചു. വിദേശ കമ്പനികൾ അനധികൃതമായി കൈവശംവെച്ചുവരുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കാൻ നിയമനിർമാണം വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ബുധനാഴ്ച വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരോട് ആഭിമുഖ്യം പുലർത്തേണ്ട ജനകീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പാവപ്പെട്ടവർക്കെതിരെ പണക്കാർക്കും കുത്തക കമ്പനികൾക്കുവേണ്ടി നിലപാടെടുക്കുന്ന അവസ്ഥ കേരളത്തിന് അപമാനകരമാണെന്ന് സുധീരൻ പറഞ്ഞു. ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാറിന്റെ അഭിഭാഷകർ കൃത്യസമയത്ത് ഹാജരാകാറില്ല. ഹാജരായാൽത്തന്നെ വേണ്ടത്ര പഠിക്കുന്നില്ലെന്നും പിണറായി സർക്കാർ കേസുകൾ തോറ്റുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസി ദലിത് മുന്നേറ്റ സമിതിസംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ഏകത പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ. പി.വി. രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന സെമിനാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സമിതി പുതിയ സംസ്ഥാന ഭാരവാഹികളായി ശ്രീരാമൻ കൊയ്യോൻ (പ്രസി.), കെ. ഓമനക്കുട്ടൻ, ഷെനി പി. വട്ടപ്പാറ, സുലേഖാബീവി (വൈസ് പ്രസി.), വി. രമേശൻ (ജന. സെക്ര.), പി.കെ. കരുണാകരൻ, രവി നെല്ലിക്കട്ട, അമ്മിണി അണിയറ (സെക്ര.), മിനി കൃഷ്ണൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story