Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപു.ക.സ യൂനിറ്റ്...

പു.ക.സ യൂനിറ്റ് കൺവെൻഷൻ

text_fields
bookmark_border
കുണ്ടറ: പുരോഗമന കലാ സാഹിത്യ സംഘം പേരൂർ യൂനിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ഡോ. സി.കെ.ജി. നായർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ ബീനാ സജീവ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം പേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ധർമരാജൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ എച്ച്​. ഹുസൈൻ, പു.ക.സ ഏരിയ വൈസ്​ പ്രസിഡന്‍റ്​ പി പി. ജോസഫ്, യൂനിറ്റ്​ സെക്രട്ടറി പ്രഫ. വി. ഹാഷിംകുട്ടി, സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. സി.കെ.ജി. നായർ (പ്രസി.), സുധാകരൻ, സതീശൻ, ഷീജ സജീവ് (വൈ.​ പ്രസി.), പ്രഫ. വി. ഹാഷിംകുട്ടി (സെക്ര.), ജയൻ, നടരാജൻ, ഷേർളി (ജോ.​ സെക്ര.) എന്നിവരുൾപ്പെടെ 17 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വനിത സാഹിതി യൂനിറ്റ് രൂപവത്​കരണവും നടന്നു. ----------------------------------------- കെ-റെയില്‍ വിരുദ്ധ സമരസമിതി കുടുംബസംഗമം കുണ്ടറ: കെ-റെയില്‍ വിരുദ്ധ ജനകീയസമിതി മുളവന യൂനിറ്റ് കുടുംബസംഗമം കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ്​ സി.പി. മന്‍മഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി മുളവന യൂനിറ്റ് രക്ഷാധികാരി ഡോ. എസ്.ഡി. അനില്‍രാജ് അധ്യക്ഷത വഹിച്ചു. സമരസമിതി ജില്ല കമ്മിറ്റി അംഗം ജി. അനില്‍കുമാര്‍, ജനകീയ പ്രതിരോധസമിതി കുണ്ടറ മേഖല കമ്മിറ്റിഅംഗം കുമ്പളം ഫ്രാന്‍സിസ്, കെ.പി.എം.എസ് മുളവന 610-ാം നമ്പര്‍ ശാഖ സെക്രട്ടറി കെ. സത്യശീലന്‍, ശാഖ പ്രസിഡന്‍റ്​ പങ്കജവല്ലി, കോണ്‍ഗ്രസ് മുളവന വാര്‍ഡ് പ്രസിഡന്‍റ്​ വൈ. റോയി, കുണ്ടറ പഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല സതീശന്‍, രാജശ്രീ, ചിന്നമ്മ ഫിലിപ്, സമരസമിതി മുളവന യൂനിറ്റ് കണ്‍വീനര്‍ മിനി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story