Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിയമ ലംഘനം തുടരുന്ന...

നിയമ ലംഘനം തുടരുന്ന കാലി വളർത്തൽ കേന്ദ്രം അടച്ചുപൂട്ടണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊല്ലം: മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നൽകിയ നോട്ടീസുകൾ ഉടമ അവഗണിച്ച സാഹചര്യത്തിൽ കാലിവളർത്തൽ കേന്ദ്രം അടച്ചുപൂട്ടണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷനംഗം വി.കെ. ബീനാകുമാരി അഞ്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. കാലിത്തൊഴുത്തിലെ ചാണകവും മലിനജലവും ത‍​ൻെറ വീട്ടിലേക്ക് ഒഴുകിയെത്തുന്നുവെന്ന് പനയംചേരി സ്വദേശി ഗോപകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ഉടമയായ പ്രഭാകരൻ പിള്ളക്ക് നിർദേശം നൽകിയിരുന്നെന്ന്​ അഞ്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വർഷം നവംബർ 20നകം മാലിന്യം ശരിയായി സംസ്കരിക്കാമെന്നായിരുന്നു ഉറപ്പ്. പരാതിക്കാരുടെ കിണറുകൾ വൃത്തിയാക്കി നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. പശു വളർത്തൽ കേന്ദ്രത്തിന് പഞ്ചായത്തി‍ൻെറയോ മലിനീകരണ നിയന്ത്രണ ബോർഡി‍ൻെറയോ അംഗീകാരമില്ല. പുനലൂർ ആർ.ഡി.ഒയുടെ ഉത്തരവുപോലും എതിർകക്ഷികൾ ലംഘിച്ചതായി പരാതിക്കാരൻ അറിയിച്ചു. കാലി വളർത്തൽ കേന്ദ്രത്തിനെതിരെ അഞ്ചൽ ഗ്രാമപഞ്ചായത്ത് മതിയായ ജാഗ്രത പുലർത്തിയിട്ടില്ലെന്നും കമീഷൻ കണ്ടെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story