Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമ്പൂര്‍ണ ഭരണഘടന...

സമ്പൂര്‍ണ ഭരണഘടന സാക്ഷരത കാമ്പയിൻ

text_fields
bookmark_border
കൊല്ലം: ജില്ല പഞ്ചായത്തും കിലയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന 'ദി സിറ്റിസണ്‍-2022' സമ്പൂര്‍ണ ഭരണഘടന സാക്ഷരത പരിപാടിയുടെ ശൂരനാട്‌ തെക്ക് പഞ്ചായത്തിലെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയല്‍ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നിർവഹിച്ചു. കുമരംചിറ ക്ഷേത്ര മൈതാനത്തില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര പഞ്ചായത്തില്‍ അവസാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്.കെ. ശ്രീജ അധ്യക്ഷത വഹിച്ചു. ഭരണഘടന ആമുഖം അനാച്ഛാദനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്‍സര്‍ഷാഫി നിർവഹിച്ചു. ദി സിറ്റിസണ്‍ 2022 സമ്പൂര്‍ണ ഭരണഘടന സാക്ഷരത പദ്ധതി വിശദീകരണം ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.സി. രാജി, സെക്രട്ടറി ജെ. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story