Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:28 AM IST Updated On
date_range 3 Jun 2022 5:28 AM ISTദേശീയപാത വികസനം: നഷ്ടപരിഹാരം ലഭിക്കാതെ കടകൾ ഒഴിയില്ലെന്ന് വ്യാപാരികൾ
text_fieldsbookmark_border
*അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ഹെൽപ് ഡെസ്ക് സേവനം കൊല്ലം: ദേശീയപാത വികസനത്തിന് ജില്ലയിൽ ഏറ്റെടുത്ത സ്ഥലങ്ങളിലെ വ്യാപാരികൾക്ക് നഷ്ടപരിഹാരം പൂർണമായും ലഭിച്ചാൽ മാത്രമേ കടകൾ ഒഴിഞ്ഞുനൽകൂ എന്ന് വ്യാപാരി വ്യവസായി സമിതി. ജില്ലയിൽനിന്ന് 2260 അപേക്ഷകളിൽ 360 എണ്ണം മാത്രമാണ് അധികൃതർ നഷ്ടപരിഹാരത്തിന് അർഹമാണെന്ന് കാണിച്ച് പാസാക്കിയിരുന്നത്. കോവിഡ് കാലത്തെ ലൈസൻസില്ലാത്തവർ, കലക്ടറുടെ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ നൽകിയതാണ് തള്ളിയത്. ഈസാഹചര്യത്തിൽ ബുധനാഴ്ച വ്യാപാരികൾ നടത്തിയ കലക്ടറേറ്റ് സമരത്തെ തുടർന്ന് എൻ.എച്ച് എൽ.എ ഡെപ്യൂട്ടി കലക്ടറുമായി നടത്തിയ ചർച്ചയിൽ നിബന്ധനകൾ ലഘൂകരിക്കാൻ ധാരണയായതായി വ്യാപാരി സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 30ന് മുമ്പ് നഷ്ടപരിഹാരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെട്ടിട ഉടമയിൽനിന്നും ഇക്കാലയളവിൽ കച്ചവടം നടത്തിയിരുന്നയെന്ന സമ്മതപത്രം നൽകിയാൽ മതിയാകും. ബാക്കി അപേക്ഷകളിലെ പോരായ്മ പരിഹരിക്കാൻ ജൂൺ ആറുവരെ സമയമനുവദിച്ചിട്ടുണ്ട്. പോരായ്മ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിക്കാൻ സഹായവുമായി കൊല്ലം ആണ്ടാമുക്കത്തുള്ള വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ഓഫിസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.കെ. നിസാർ, ആർ. രാധാകൃഷ്ണൻ, ആർ. സന്തോഷ്, മധുസൂദനൻ, സുനിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story