Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:37 AM IST Updated On
date_range 2 Jun 2022 5:37 AM ISTകാപ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും അക്രമം കാട്ടി; ജയിലിലടച്ചു
text_fieldsbookmark_border
കൊട്ടാരക്കര: കാപ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ചെത്തി അക്രമം കാട്ടിയതിന് റിമാൻഡ് ചെയ്തു. കുളക്കട ലക്ഷം വീട് ജങ്ഷന് സമീപം പനച്ചിവിള വീട്ടിൽ ഹരിദാസാണ് (34) പിടിയിലായത്. പുത്തൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു മാസം മുമ്പാണ് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഹരിദാസിനെ കാപ ചുമത്തി മൂന്ന് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്. തിങ്കളാഴ്ച പ്രതി കുളക്കടയിലെ വീട്ടിലെത്തി ഭാര്യയെയും ഭാര്യ പിതാവിനെയും ആക്രമിക്കുകയായിരുന്നു. ഭാര്യ സഹോദരന്‍റെ ഓട്ടോറിക്ഷയും അടിച്ചുതകർത്തു. ശേഷം പൊലീസിന്‍റെ കണ്ണിൽ പെടാതെ പത്തനംതിട്ട ജില്ലയിലേക്ക് കടന്നു. വിവരമറിഞ്ഞ് പുത്തൂർ എസ്.ഐ ജയേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പുത്തൂരിൽ സുരക്ഷിത യാത്ര; നിയന്ത്രണങ്ങൾ കർശനമാക്കും കൊട്ടാരക്കര: ഗതാഗതക്കുരുക്കിൽ വലയുന്ന പുത്തൂർ ടൗണിൽ സുരക്ഷിത യാത്ര ഒരുക്കുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. പുത്തൂർ പൊലീസ് സ്റ്റേഷനിൽ ചേർന്ന ഗതാഗത അവലോകനയോഗത്തിലാണ് തീരുമാനം. പൊലീസ്, ജനപ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവരുടെ കൂട്ടായ്മ സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രക്ക് അവസരമൊരുക്കും. മണ്ഡപം ജങ്ഷൻ, മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ റോഡിലേക്കിറക്കി പാർക്ക് ചെയ്യാനോ ഉപ റോഡുകൾ അടച്ച് പാർക്ക് ചെയ്യാനോ പാടില്ല. കടകൾ റോഡിലേക്ക് ഇറക്കി വെച്ചിട്ടുണ്ടെങ്കിൽ നീക്കം ചെയ്യും. ബസുകളുടെ മത്സരയോട്ടവും ജങ്ഷൻ കേന്ദ്രീകരിച്ചുണ്ടാകുന്ന തർക്കങ്ങൾക്കുമെതിരെ കർശന നടപടിയുണ്ടാകും. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് പിഴയീടാക്കും. പുത്തൂർ ഐ.എസ്.എച്ച്. ഒ.ജി. സുഭാഷ്കുമാർ, ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, പൊതുമരാമത്ത് വകുപ്പ് എ.ഇ. അനുപ്രിയ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ ആർ. രാജീവൻ, ഗതാഗത അവലോകനസമിതി ഭാരവാഹികളായ ഡി. മാമച്ചൻ, പ്രശാന്ത് കുമാർ, വാർഡ് അംഗം കോട്ടക്കൽ രാജപ്പൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story