Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:37 AM IST Updated On
date_range 2 Jun 2022 5:37 AM ISTകൊട്ടാരക്കര ഉപജില്ലതല പ്രവേശനോത്സവം
text_fieldsbookmark_border
കൊട്ടാരക്കര: ഗവ.ടൗൺ യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. അക്ഷരദീപം പ്രകാശിപ്പിക്കൽ, പ്രവേശനഗീതം, നൃത്തം, പായസവിതരണം എന്നിവ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് എൽ. അനില, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ദിലീപ്കുമാർ, നഗരസഭ വൈസ് ചെയർപേഴ്സൻ അനിത ഗോപകുമാർ, കൗൺസിലർമാരായ എസ്.ആർ. രമേശ്, ഉണ്ണികൃഷ്ണപിള്ള, അരുൺ കാടംകുളം, ഫൈസൽ ബഷീർ, എ. സുജ, ജി. സുഷമ, പി.ടി.എ പ്രസിഡന്‍റ് എസ്. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ഗാനരചയിതാവ് സുരേഷ് ഹരി, ഒ.എൻ.വി യുവകവി പുരസ്കാര ജേതാവ് അരുൺകുമാർ എന്നിവരെ ആദരിച്ചു. കമ്പംകോട് പഞ്ചായത്ത് എല്‍.പി.എസിന് പുതിയ കെട്ടിടം (ചിത്രം) ഓടനാവട്ടം: കമ്പംകോട് പഞ്ചായത്ത് എല്‍.പി.എസില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മുന്‍ എം.എൽ.എ പി. അയിഷാപോറ്റിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 62 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവന്‍ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story