Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപള്ളിക്കൂടത്തിലേക്ക്​...

പള്ളിക്കൂടത്തിലേക്ക്​ അമ്മൂമ്മയുടെ കൈപിടിച്ച് മൂവരും

text_fields
bookmark_border
കൊട്ടിയം: ഗാർഡിയൻ സർട്ടിഫിക്കറ്റിനായി കോടതിയുടെ കനിവും കാത്തിരിക്കുന്ന അമ്മൂമ്മയുടെ കൈപിടിച്ച് അവർ മൂന്നുപേരും സ്കൂളിലെത്തി. മയ്യനാട് താന്നിവയലിൽ വീട്ടിൽ പരേതയായ ബ്ലെയ്സിയുടെ മക്കളായ ബ്ലെസൻ, ബ്ലെസി, ബെറ്റ്സി എന്നിവരാണ് മയ്യനാട് വെള്ളമണൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെത്തിയത്. താന്നിയിലെ എൽ.പി സ്കൂളിലായിരുന്നു ഇവർ അഞ്ചാം ക്ലാസ് വരെ പഠിച്ചത്. മാതാവ് ബ്ലെയ്സി 2012 ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഇവരെ പ്രസവിച്ചയുടൻ മരിച്ചു. തുടർന്ന് മത്സ്യക്കച്ചവടക്കാരിയായ ക്രിസ്റ്റീനയുടെയും, മത്സ്യത്തൊഴിലാളിയായ മുത്തച്ഛൻ ജസ്റ്റിന്‍റെയും മാതൃസഹോദരൻ സ്റ്റീഫന്‍റെയും സംരക്ഷണയിലാണ് ഇവർ വളർന്നത്. കുട്ടികൾ വളർന്നതോടെ എന്തുകാര്യത്തിനും ഗാർഡിയൻ സർട്ടിഫിക്കറ്റ് വേണമെന്ന അവസ്ഥ വന്നതായി മുത്തശ്ശി ക്രിസ്റ്റീന പറയുന്നു. ഇതിനായി കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ആവശ്യമായ രേഖകൾ സർപ്പിച്ച് കാത്തിരിക്കുകയാണ്. പ്രായത്തിൽ ഒരു മിനിറ്റിന്‍റെ മൂപ്പുള്ള ബ്ലെസന്‍റെ കൈ പിടിച്ച് അമ്മൂമ്മയോടൊപ്പം സ്കൂളിലെത്തിയ മൂവരെയും സ്കൂൾ അധികൃതർ സ്വീകരിച്ചു. ആറ് എ യിൽ ഒരു ബഞ്ചിലിരുന്ന് ഇനി മൂവരും പഠനം തുടരും. പ്രവേശനോത്സവം (ചിത്രം) കുണ്ടറ: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം വന്നെത്തിയ പ്രവേശനോത്സവത്തെ ഓരോ സ്​കൂളുകളും മത്സരിച്ച് വരവേറ്റു. ആനയും ചെണ്ടമേളവും ഒരുക്കിയാണ് ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി സ്​കൂളിലെ പ്രവേശനോത്സവം. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള അധ്യക്ഷതവഹിച്ചു. വൈസ്​ പ്രസിഡന്‍റ് ജലജ ഗോപൻ പുഠപുസ്​തക വിതരണം നടത്തി. യൂനിഫോം വിതരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷ സുശീലയും, പഠനോപകരണ കിറ്റ് വിതരണം പഞ്ചായത്ത് വിദ്യാഭ്യാസസമിതി അധ്യക്ഷ ഗീതാമുരളീധരനും നിർവഹിച്ചു. നാടൻപാട്ട് കലാകാരൻ സനുവും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. പെരിനാട് ഗവ.ഹൈസ്​കൂളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീളുന്ന 'ഒത്ത് പിടിക്കാം ഒപ്പംചേർക്കാം അറിവിന്‍റെ ലോകത്തേക്ക് ഒരു വർഷക്കാലം' എന്ന പള്ളിക്കൂട വികസനം പരിപാടിയുടെ പ്രകാശനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. വികസന രേഖ ഹെഡ്മിസ്​ട്രസ്​ വി.ജി. ശ്രീലത ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്‍റ് ജി. സുനിൽ അധ്യക്ഷതവഹിച്ചു. പേരയം ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം കാഞ്ഞിരകോട് സെന്‍റ് മാർഗരറ്റ് ഗേൾസ്​ ഹൈസ്​കൂളിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര അധ്യക്ഷതവഹിച്ചു. പ്രവേശനോത്സവം ഇരവിപുരം: കൊല്ലൂർവിള കെ.എം.ജെ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം കൊല്ലൂർവിള മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റും സ്കൂൾ മാനേജറുമായ കിട്ടന്‍റയ്യത്ത് വൈ. ഇസ്മയിൽ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. ഗ്രേസ്, ജമാ അത്ത് സെക്രട്ടറി എ. അബ്ദുൽ റഹുമാൻ, സ്കൂൾ കൺവീനർ എ. അൻസാരി, സ്കൂൾ കോഓഡിനേറ്റർ രജനി, ജമാ അത്ത് പരിപാലന സമിതി അംഗങ്ങളായ കെ. ഷാജഹാൻ, ഷിഹാബുദ്ദീൻ, ഇ.കെ. അഷറഫ്, എച്ച്. അറാഫത്ത്, പി. യഹിയ കോയ, അബ്ദുൽ റഹിം എന്നിവർ സംസാരിച്ചു. പ്രവേശനോത്സവം ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്‍റ് ടി. ദിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. സേതുമാധവൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം ശ്രീജ ഹരീഷ്, രേണുക രാജേന്ദ്രൻ, ജോസഫ്, മിനികുമാരി, ആർ. രാധാകൃഷ്ണൻ, സേതുലാൽ, സി.വി. ഏംഗൽസ്, പ്രമോദ് കുമാർ, രാഖി, പ്രഥമാധ്യപിക എൽ. കമലമ്മയമ്മ, സീനിയർ അസിസ്റ്റന്‍റ് ജെസി വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story