Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:35 AM IST Updated On
date_range 2 Jun 2022 5:35 AM ISTഅഞ്ചാലുംമൂട്ടില്‍ പ്രവേശനോത്സവം വർണാഭമായി
text_fieldsbookmark_border
അഞ്ചാലുംമൂട്: രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം നടന്ന പ്രവേശനോത്സവം അഞ്ചാലുംമൂട് പരിധിയിലെ സ്‌കൂളുകളില്‍ വർണാഭമായി ആഘോഷിച്ചു. മധുരം നല്‍കിയും ബലൂണുകള്‍ നല്‍കിയും പാട്ട് പാടിയുമാണ് മിക്ക സ്‌കൂളുകളും പ്രവേശനോത്സവത്തില്‍ കുട്ടികളെവരവേറ്റത്. സ്‌കൂളുകള്‍ക്കു പുറമേ, ബലൂണുകളും മധുരവുമായി വിദ്യാർഥി സംഘടനകളുമെത്തിയിരുന്നു. അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവവും പുതിയ ലാബോട്ടറി ബ്ലോക്കിന്‍റെ ഉദ്ഘാടനവും എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. തുടര്‍ന്ന് 'പൊതു വിദ്യാലയത്തിലേക്ക് കുട്ടികള്‍ വരേണ്ട ആവശ്യകത' എന്ന വിഷയം ആസ്പദമാക്കി കുട്ടികളുടെ ഫ്ലാഷ്മോബും സ്‌കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറി. സ്‌കൂള്‍ രക്ഷാകര്‍തൃ സമിതി പ്രസിഡന്‍റ് ലിബുമോൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ശ്രീലാ ചന്ദ്രന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ സുരേഷ്കുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സ്വര്‍ണമ്മ, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ബി. ബൈജു, സ്‌കൂള്‍ പ്രിന്‍സിപ്പൽ സി.വി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം കവി ആറ്റൂര്‍ ശരത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അജി അധ്യക്ഷതവഹിച്ചു. ഇറിഗേഷന്‍ വകുപ്പ് അസി. എക്‌സിക്യുട്ടിവ് എൻജിനിയര്‍ വിനോദ് മോഹന്‍ മുഖ്യാതിഥിയായി. നീരാവില്‍ എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്ററിസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം കൊല്ലം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിബില അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിന്ധുറാണി പങ്കെടുത്തു. സി.കെ.പി. ഗവ. എല്‍.പി.എസില്‍ നടന്ന പ്രവേശനോത്സവം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഗിരിജ സന്തോഷ് പങ്കെടുത്തു. പ്രവേശനോത്സവം കണക്കിലെടുത്ത് അഞ്ചാലുംമൂട് പൊലീസ് സുരക്ഷ ഒരുക്കുകയും ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. പഠനോപകരണം വിതരണം ചെയ്തു (ചിത്രം) കിളികൊല്ലൂർ: പ്രവേശനോത്സവത്തിന്‍റെ ഭാഗമായി മേക്കോണ്‍ 17ാം വാര്‍ഡില്‍ എല്ലാ അംഗന്‍വാടി കുട്ടികള്‍ക്കും ബാഗും ഒന്നു മുതല്‍ 10ാം ക്ലാസ് വരെയുള്ള വാര്‍ഡിലെ എല്ലാ കുട്ടികള്‍ക്കും പഠനോപകരണം വിതരണം ചെയ്തു. മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നാജിയത്ത് അധ്യക്ഷതവഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം കെ. സതീശന്‍, മുഖത്തല അഡീഷനല്‍ സി.ഡി.പി ഷീല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ദീപ, മുന്‍ പഞ്ചായത്ത് അംഗം നിയാസ്, ആശ വര്‍ക്കര്‍ സരസ്വതിയമ്മ, അംഗൻവാടി അധ്യാപിക നദീറ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story