Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡുകളുടെ...

റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കണം

text_fields
bookmark_border
കൊല്ലം: എം.പി ഫണ്ട് വിനിയോഗിച്ച് നിർമിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് എം.പി ഫണ്ട് അവലോകനയോഗത്തില്‍ നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തി. അടിയന്തര പ്രാധാന്യമുള്ള പദ്ധതികളുടെ എസ്റ്റിമേറ്റ് വേഗത്തില്‍ തയാറാക്കാന്‍ തീരുമാനിച്ചു. 476 പ്രവൃത്തികളാണ് ജില്ലയില്‍ പൂര്‍ത്തിയാക്കിയത്. പതിനേഴാം ലോക്‌സഭയുടെ ഭാഗമായി 80 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഏഴു കോടി രൂപ അനുവദിച്ചിരുന്നു. 51 പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷത വഹിച്ചു. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന എന്നിവര്‍ പങ്കെടുത്തു. വണ്‍ ടൈം വെരിഫിക്കേഷന്‍ കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് ഒന്ന് -ഡയറക്റ്റ്) (കാറ്റഗറി നമ്പര്‍: 207/2019) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ വ്യാഴാഴ്ച മുതല്‍ 17 വരെ പി.എസ്.സി ജില്ല ഓഫിസില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story