Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:31 AM IST Updated On
date_range 1 Jun 2022 5:31 AM ISTപ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച ഡോക്ടർക്ക് അനുമോദനം
text_fieldsbookmark_border
അഞ്ചൽ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് എം.ബി.ബി.എസ് വിജയിച്ച് ഡോക്ടറായ ഷിജിൻ സൈമണ് ജന്മനാടിൻെറ അനുമോദനം. ഇടമുളയ്ക്കൽ കൊമ്പേറ്റിമലയിൽ ഷെറിൻ നിവാസിൽ സൈമൺ, ഷൈനി ദമ്പതികളുടെ മകനാണ് ഷിജിൻ. അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിലൂടെ കർണാടക കലബുറഗി ജില്ലയിലെ ഇ.എസ്.ഐ മെഡിക്കൽ കോളജിലാണ് പഠനം പൂർത്തിയാക്കിയത്. അസുരമംഗലം കൊമ്പേറ്റിമല പൗരസമിതിയുടെ അനുമോദനയോഗം അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.സി ജോസ് ഉദ്ഘാടനം ചെയ്തു. അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ പൊന്നാടയണിയിച്ചു. പൗരസമതി പ്രസിഡന്‍റ് എൽ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീല മണി, അമ്മിണി രാജൻ, ഷൈനി സജീവ്, മുൻ അംഗങ്ങളായ ആർ. ഷാജു, അഞ്ചൽ ജോബ്, പൗരസമിതി അംഗങ്ങളായ എം. സുരേഷ് കുമാർ, തനുജ, ബി. സുരേഷ്, ജി. തങ്കച്ചൻ എന്നിവർ സംസാരിച്ചു. ചിത്രം: ഡോ. ഷിജിൻ സൈമണെ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
