Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:31 AM IST Updated On
date_range 1 Jun 2022 5:31 AM ISTറംലബീവിക്ക് സ്വപ്നസാഫല്യം
text_fieldsbookmark_border
പുനലൂർ: വീല്‍ ചെയറില്‍ പരിമിതപ്പെട്ട ജീവിതത്തെക്കാള്‍, സ്വന്തമെന്ന് പറയാന്‍ ഒരുപിടി മണ്ണില്ലെന്നതായിരുന്നു റംലബീവിയുടെ വലിയ സങ്കടം. ജില്ലതല പട്ടയമേളയില്‍ മുഖ്യമന്ത്രിയില്‍നിന്ന് അവകാശം സ്വന്തമാക്കുമ്പോള്‍ മുഖത്ത് സന്തോഷത്തിരയിളക്കം. 24 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനമായത്. 22 വര്‍ഷം മുമ്പ് അരക്ക് താഴോട്ട് തളര്‍ച്ച ബാധിച്ചതാണ്. ഒരു മകള്‍ മാത്രമടങ്ങുന്ന കുടുംബം. പുനലൂര്‍ പേപ്പര്‍മില്‍ ഉടമസ്ഥതയിലുള്ള കാഞ്ഞിരമല ഏഴര സെന്‍റ് വസ്തുവിലാണ് കഴിയുന്നത്. പട്ടയം കിട്ടാത്തതുകൊണ്ട് വീട് പുതുക്കിപ്പണിയുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ തടസ്സപ്പെട്ടിരുന്നു. പട്ടയം ലഭിച്ചതോടെ സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ അന്തിയുറങ്ങാനാകുമെന്ന സന്തോഷത്തിലാണ് ഇവര്‍. മണ്ണില്‍ വിരിഞ്ഞത് 1111 സ്വപ്നങ്ങള്‍ പുനലൂർ: 90 വയസ്സിനുള്ളില്‍ ഇത്രയും തെളിമയോടെ അമ്മുക്കുട്ടിയെ ജീവിതം ചിരിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയില്‍നിന്ന് സ്വന്തം ഭൂമിയെന്ന അവകാശം ഏറ്റുവാങ്ങുമ്പോഴുള്ള അമ്മുക്കുട്ടിയുടെ നിറചിരിയില്‍ സദസ്സ് ഒന്നാകെ ചേര്‍ന്നു. വാർധക്യത്തിന്‍റെ അവശതകള്‍ മറന്നാണ് അമ്മുക്കുട്ടി വേദിയിലെത്തി പട്ടയം സ്വീകരിച്ചത്. അമ്മുക്കുട്ടിയെപോലെ പതിറ്റാണ്ടുകളായി പട്ടയം കാത്ത് കഴിയുന്ന 1111 കുടുംബങ്ങള്‍ക്കാണ് ജില്ല പട്ടയമേളയില്‍ പട്ടയം ലഭിച്ചത്. പുനലൂര്‍ പേപ്പര്‍ മില്‍ ഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയങ്ങളായിരുന്നു ഏറെയും. 757 മിച്ചഭൂമി പട്ടയങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ശേഷിക്കുന്നവ ഇതര താലൂക്കുകളില്‍നിന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story