Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു.ഡി.എഫ് ആരോപണം...

യു.ഡി.എഫ് ആരോപണം ജാള്യത മറയ്ക്കാൻ-സി.പി.ഐ

text_fields
bookmark_border
പുനലൂർ: പേപ്പർമിൽ നിവാസികൾ കാത്തിരുന്ന പട്ടയമേളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വം ഉന്നയിച്ച ആരോപണം ജാള്യത മറക്കാനാണെന്ന് സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി. എൽ.ഡി.എഫ് സർക്കാർ, മുൻ മന്ത്രി കെ. രാജു, പി.എസ്. സുപാൽ എം.എൽ.എ, പട്ടയസമിതി നേതാക്കൾ എന്നിവർ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചതി‍ൻെറ ഫലമായിട്ടാണ് പേപ്പർമിൽ ഭൂമിയിലെ 756 കുടുംബങ്ങൾ ഭൂ ഉടമകളായത്. സ്ഥലം എം.പിക്ക് അർഹമായ പരിഗണനയാണ് മേളയിൽ നൽകിയതെന്നും മറിച്ചുള്ള ആരോപണം പക്വതയില്ലായ്മയാണെന്നും എൽ.ഡി.എഫ് സർക്കാറിനെ ജനങ്ങൾ ജനകീയ സർക്കാറായി കാണുന്നതിന്റെ തെളിവാണ് പട്ടയ മേളയിൽ കണ്ട വൻ ജനാവലിയെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് അറിയിച്ചു. തൂക്കുപാലത്തി‍ൻെറ നാട്ടിൽ ഉത്സവമായി പട്ടയമേള പുനലൂർ: തലമുറകളായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമിക്ക് പട്ടയമെന്ന സ്വപ്നം യാഥാർഥ്യമാകുന്ന മേള തൂക്കുപാലത്തി‍ൻെറ നാട്ടിൽ ഉത്സവമായി. സംസ്ഥാനതല പട്ടയമേളയുടെ സമാപനവും ജില്ല പട്ടയമേളയുമാണ് നടന്നതെങ്കിലും പേപ്പർമിൽ പട്ടയം സ്വീകരിക്കാനെത്തിയ നൂറുകണക്കിന് കുടുംബങ്ങളുടെ സാന്നിധ്യവും ആഹ്ലാദവും അതിരറ്റതായിരുന്നു. ഒന്നേകാൽ നൂറ്റാണ്ടായി അനുഭവിച്ചുവരുന്ന രണ്ട് സെന്‍റ് മുതൽ ഒരേക്കർ ഭൂമി വരെ കൈവശക്കാർക്ക് സർക്കാർ പതിച്ചുനൽകുന്നതി​ൻെറ രേഖ മുഖ്യമന്ത്രിയിൽനിന്ന്​ കൈപ്പറ്റാൻ ശാരീരിക അവശതകൾ മറന്നും പ്രായഭേദമന്യേയുള്ളവർ ചെമ്മന്തൂർ സ്റ്റേഡിയത്തിൽ വളരെ നേരത്തേ തന്നെ എത്തിച്ചേർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് ബുദ്ധിമുട്ടില്ലാതെ പട്ടയം സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ റവന്യൂ വകുപ്പ് ഒരുക്കിയിരുന്നു. പേപ്പർ മിൽ മേഖലയിൽനിന്ന് 756 പട്ടയം ഉള്ളതിനാൽ പുനലൂർ, പത്തനാപുരം താലൂക്കടിസ്ഥാനത്തിൽ 15 കൗണ്ടറും മറ്റ് താലൂക്കുകൾക്ക് ഓരോ കൗണ്ടറും ഉണ്ടായിരുന്നു. സമയബന്ധിതമായി ചൊവ്വാഴ്ച തന്നെ മുഴുവൻ പട്ടയങ്ങളും ഉടമകൾക്ക് വിതരണം ചെയ്യാനായി. കലക്ടർ അഫ്സാന പർവീൺ, ആർ.ഡി.ഒ ബി. ശശികുമാർ, പുനലൂർ തഹസിൽദാർ കെ.എസ്. നസിയ, ജില്ലയിലെ മറ്റ് തഹസിൽദാർമാർ എന്നിവർ നേതൃത്വം നൽകി. (ചിത്രം ഈമെയിൽ) Ke pnlr അധ്യാപക ഒഴിവ് പുനലൂർ: പുനലൂർ ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story