Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​കൂളുകളിൽ ഇൻഡോർ...

സ്​കൂളുകളിൽ ഇൻഡോർ ഫിറ്റ്നസ് സെന്‍റർ ആരംഭിക്കും – സാം കെ. ഡാനിയേൽ

text_fields
bookmark_border
കൊല്ലം: ജില്ല പഞ്ചായത്തി‍ൻെറ നിയന്ത്രണത്തിലുള്ള സ്​കൂളുകളിൽ വിദ്യാർഥികൾക്കായി ഇൻഡോർ ഫിറ്റ്നസ് സെന്‍റർ ആരംഭിക്കുമെന്ന് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്തി‍ൻെറ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയേറ്റിവ് പ്രവർത്തനങ്ങൾ എല്ലാ ബ്ലോക്ക് തലങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർ ഉൾപ്പെട്ട മെഡിക്കൽ ടീം രൂപവത്​കരിക്കും. ജില്ല പഞ്ചായത്ത് നടപ്പാക്കിയ മാലാഖക്കൂട്ടം, സ്​കിൽടെക് പദ്ധതികളുടെ മാതൃകയിൽ വി.എച്ച്.എസ്​.സി അഗ്രികൾചർ, പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്ക് അപ്രന്‍റിസ്​ഷിപ് നിയമനം നൽകും. അതിദരിദ്രർക്കുള്ള ഭവനനിർമാണ പദ്ധതി, സ്​കൂളുകളിൽ ഗ്രന്ഥപ്പുര, ട്രാൻസ്​ജെൻഡേഴ്സിന് തൊഴിൽ പരിശീലനത്തിനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പ്രോജക്ടുകളും 2022-23 വാർഷിക പദ്ധതിയിൽ ഏറ്റെടുക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സംയുക്ത പദ്ധതികളുടെ കരട് നിർദേശങ്ങൾ പ്രസിഡന്‍റ്​ അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് സുമലാൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജെ. നജീബത്ത്, പി.കെ. ഗോപൻ, വസന്ത രമേശ്, അനിൽ എസ്​. കല്ലേലിഭാഗം എന്നിവർ നിർദേശങ്ങൾ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story