Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:35 AM IST Updated On
date_range 30 May 2022 5:35 AM ISTതട്ടിപ്പ് കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടിയം: ഉടമസ്ഥരറിയാതെ വീടും വസ്തുവും ഒറ്റിക്ക് നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ കൊട്ടിയം െപാലീസ് പിടികൂടി. തൃക്കോവിൽവട്ടം കിഴവൂർ ഇ.എസ്.ഐ ജങ്ഷനിൽ എ.എം.എസ് മൻസിലിൽ (കടയിലഴികത്ത്) അബ്ദുൽ ഖരീം (55), കണ്ണനല്ലൂർ പാലമുക്ക് ഖാദിസിയ്യക്ക് സമീപം വലിയവിള വീട്ടിൽ ജലീൽ (58), കിഴവൂർ എ.പി ജങ്ഷനിൽ കനാലിന് സമീപം മുംതാസ് മൻസിലിൽ ഷറഫുദ്ദീൻ (49) എന്നിവരാണ് അറസ്റ്റിലായത്. മൈലക്കാട് കാറ്റാടിമുക്ക് ചരുവിള പുത്തൻവീട്ടിൽ നിന്നും മുഖത്തല ഇ.എസ്.ഐക്കടുത്ത് വാടകക്ക് താമസിക്കുന്ന ആമിന എന്ന സ്ത്രീയെ കബളിപ്പിച്ചാണ് ഇവർ രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. ഉടമസ്ഥരെത്തി വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ആമിന കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ജിംസ്റ്റൽ, എസ്.ഐ സുജിത്ത് ജി. നായർ, ഷിഹാസ്, ശ്യാമകുമാരി, പ്രൊബേഷൻ എസ്.ഐ ഷിഹാബ് കുട്ടാശേരി, സി.പി.ഒമാരായ നന്ദകുമാർ, ഒർവാൽ, സാംജി, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story