Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:35 AM IST Updated On
date_range 30 May 2022 5:35 AM IST'മിനിമം വേതനം നടപ്പാക്കണം'
text_fieldsbookmark_border
ഓയൂർ: മിനിമം വേതനം നൽകണമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാർ നടപ്പാക്കണമെന്ന് അംഗൻവാടി വർക്കേഴ്സ് ആന്‍ഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.ആർ. രജനി അധ്യക്ഷത വഹിച്ചു. യമുന, ഷീജ, ജില്ല സെക്രട്ടറി ബി. ഉഷാകുമാരി, സംസ്ഥാന പ്രസിഡന്‍റ് മേരി ജോബി, ട്രഷറർ ടി. റസീന ബീവി എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ് യാത്രയയപ്പും സംസ്ഥാന കമ്മിറ്റിയംഗം മുരളി മടന്തകോട് അനുമോദനവും ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എം.ആർ. രജനി (പ്രസി.), യമുന, എം.ജി. മിനി, സുജ, ജുബൈദത്ത്, ശ്രീലത (വൈസ് പ്രസി.), ബി. ഉഷാകുമാരി (സെക്ര.), ഷീജ, ബി. പ്രമീള, ജലജ, സുലോചന, ലതിക കുമാരി (ജോ. സെക്ര.), ടി. റസീന ബീവി (ട്രഷ.). അധ്യാപക ഒഴിവ് കൊട്ടാരക്കര: ചവരയ്ക്കൽ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി, എൽ.പി.എസ്.ടി (രണ്ട്) പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് സംസ്കൃതം അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story