Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുട്ടികൾക്കായി...

കുട്ടികൾക്കായി കുരുത്തോല കളരി

text_fields
bookmark_border
ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാല വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി കുരുത്തോലകളരിയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. രവി പള്ളിശ്ശേരിക്കൽ തെങ്ങോല കൊണ്ട് വൈവിധ്യമാർന്ന നിരവധി അലങ്കാരവസ്തുക്കൾ നിർമിക്കാൻ കുട്ടികൾക്ക്​ പരിശീലനം നൽകി. സെക്രട്ടറി വി. അജയകുമാർ, അഭിലാഷ് ആദി, ജഗന്നാഥൻ എന്നിവർ നാടൻപാട്ട്, ചിത്രകല എന്നിവക്ക് പരിശീലനം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കെ.ആർ.ആദർശ്, പാർവതി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story