Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:33 AM IST Updated On
date_range 30 May 2022 5:33 AM ISTഇടവ ബഷീറിന്‍റെ നിര്യാണത്തിൽ അനുശോചനം
text_fieldsbookmark_border
കൊല്ലം: മലയാളക്കരയുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ ഇടവ ബഷീറിന്‍റെ വേര്‍പാടില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അനുശോചിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ എന്നതിലുപരി പതിനായിരക്കണക്കിന് വേദികളില്‍ നേരിട്ടെത്തി സംഗീതാസ്വാദകരുടെ സ്നേഹാദരവ് പിടിച്ചുപറ്റിയ ഗായകനാണെന്നും ഗാനമേള രംഗത്ത് കുലപതിയായ ഇടവ ബഷീര്‍ സംഗീതത്തെപ്പോലെ തന്നെ സംഗീതാസ്വാദകരെയും സ്നേഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ഇഷ്ട ഗായകന് സമുചിതമായ സ്മാരകം നിര്‍മിക്കാന്‍ സാംസ്കാരിക വകുപ്പ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാമൂട് നവകൈരളി നഗർ റെസിഡന്റ്സ് അസോസിയേഷൻ അനുശോചിച്ചു. നഗർ പ്രസിഡന്‍റ് എ.എ. ലത്തീഫ് മാമൂട്, സെക്രട്ടറി എ.കെ. സലിം, ഭാരവാഹികളായ എ. നിസാമുദ്ദീൻ, എ. സാബു, ടി.എം. രവീന്ദ്രൻ, ഡി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കൊല്ലം എം.ജി. രാധാകൃഷ്ണൻ മ്യൂസിക്കൽ ഫോറം യോഗം അനുസ്മരണ യോഗം ചേർന്നു. പ്രസിഡന്‍റ് എസ്. നുജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. വിജയകുമാർ അനുശോചന സന്ദേശം വായിച്ചു. രക്ഷാധികാരികളായ പിഞ്ഞാണിക്കട നജീബ്, മേലൂർ ആർ. ശ്രീകുമാർ, അഹ്നസ്, ട്രഷറർ മനോജ്കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹാൻസിരാജ്, ലീലാമ്മ ക്രിസ്റ്റി, ലിയാഖത്ത്, തച്ചിലേഴത്ത് വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story