Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:31 AM IST Updated On
date_range 30 May 2022 5:31 AM ISTസര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള പാത ചളി നിറഞ്ഞ നിലയില്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള പാത തകർന്ന് ചളി നിറഞ്ഞ നിലയില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഴിയോരത്തെ കാട് ചെത്തി വൃത്തിയാക്കിയതിനുപിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്ത വേനല്‍ മഴയില്‍ പാതയാകെ കുഴികളായി ചളി നിറയുകയായിരുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ നിന്നും പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ആശുപത്രിയിലേക്കുള്ള പാത പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്തിരുന്ന പാത ഒന്നാകെ മെറ്റലിളകി തകര്‍ന്ന നിലയിലാണ്. ഇതു വഴി വാഹനത്തില്‍ കടന്നുപോകുന്നത് പോലും ദുഷ്കരമാണ്. ഇതു വഴി കാല്‍നടയായി എത്തുന്ന സാധാരണക്കാരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. മെറ്റലിളകിക്കിടക്കുന്ന പാതയിലൂടെ ആശുപത്രിക്ക് മുന്നിലേക്കെത്തുമ്പോള്‍ ചളിക്കളമാകും. ഇതിലൂടെ വേണം ആശുപത്രിയുടെ പ്രധാന കവാടത്തിലേക്ക് കടക്കാന്‍. ശരിയായ രീതിയില്‍ പാത പുനനിര്‍മിച്ച് സുഗമമായ യാത്രാസൗകര്യം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story