Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:30 AM IST Updated On
date_range 30 May 2022 5:30 AM ISTകടലാസ് രൂപങ്ങളിൽ കൗതുകം തീർത്ത് 'മഞ്ചാടിക്കൂട്ടം'
text_fieldsbookmark_border
പെരിനാട്: സർക്കർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച 'മഞ്ചാടിക്കൂട്ടം'അവധിക്കാല സർഗോത്സവത്തിൽ ഏഴാംദിവസം 'കരകൗശലത്തി'ൽ ബി.ആർ.സി സ്പെഷൽ അധ്യാപകരായ എസ്. അനില, ബീന, എ.ജി. അനില എന്നിവർ വിവിധ കടലാസുരൂപങ്ങളും പഠനോപകരണങ്ങളും പേപ്പർ പേനകളും നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.ജി. ശ്രീലത, പി.ടി.എ പ്രസിഡന്‍റ് ജി. സുനിൽ, വൈസ് പ്രസിഡന്‍റ് സുനിൽകുമാർ, എസ്.എം.സി ചെയർമാൻ എസ്. കിഷോർ, കൃഷി കൺവീനർ കൃഷ്ണകുമാർ, എസ്.ആർ.ജി കൺവീനർ ടി. വേണുകുമാർ, ക്യാമ്പ് ഡയറക്ടർ ആർ. തുളസി എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച'രൂപചാതൂര്യം' വിഭാഗത്തിൽ ശിൽപിയും ചിത്രകാരനുമായ അജി എസ്. ധരൻ കുട്ടികൾക്ക് ശിൽപനിർമാണം പരിചയപ്പെടുത്തും. 'ബോധവത്കരണ ക്ലാസ് കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'രക്ഷിതാക്കൾ അറിയാൻ' വിമുക്തി ബോധവത്കരണ ക്ലാസ് നടത്തി. ശിവൻ വേളിക്കാട് ഉദ്ഘാടനം ചെയ്തു. ആർ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്‍റിവ് ഓഫിസർ ഉണ്ണികൃഷ്ണപിള്ള ക്ലാസെടുത്തു. ബി. മോഹനചന്ദ്രൻ പിള്ള, ടി. യേശുദാസൻ, വി. മോഹനൻ, പ്രസന്നപിള്ള, സിന്ധുമോഹൻ, വൈ. ഷാജി, തങ്കമണിയമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story