Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:29 AM IST Updated On
date_range 30 May 2022 5:29 AM IST'അടിസ്ഥാനസൗകര്യം ഉറപ്പാക്കണം'
text_fieldsbookmark_border
കൊല്ലം: നീണ്ടകര പുത്തന്‍തുറ ഗവ. അരയസേവ ഹയര്‍ സെക്കൻഡറി സ്കൂളില്‍ അധ്യയനം സാധ്യമാക്കാനുള്ള അടിസ്ഥാനസൗകര്യം സജ്ജമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്കൂളിൻെറ അറ്റകുറ്റപ്പണി പോലും നടത്താത്ത അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസം മുടക്കുന്ന നടപടി വിദ്യാഭ്യാസ അവകാശ നിയമത്തിൻെറയും ബാലാവകാശ നിയമത്തിൻെറയും നഗ്നമായ ലംഘനമാണ്. ഉത്തരവാദിത്തപ്പെട്ടവരുടെ പേരില്‍ നടപടി സ്വീകരിക്കാനും അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനും സത്വര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story