Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:28 AM IST Updated On
date_range 30 May 2022 5:28 AM ISTനീതിന്യായരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടണം -ജസ്റ്റിസ് കെ. ബാബു
text_fieldsbookmark_border
കൊല്ലം: ജുഡീഷ്യറിയെ കൂടുതൽ മെച്ചപ്പെടുത്താൻ ജീവനക്കാരുടെ സംഘടനകൾക്ക് ഏറെ ചെയ്യാനാകുമെന്നും പൗരസമൂഹത്തിന് ജുഡീഷ്യറിയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. ബാബു പറഞ്ഞു. കേരള ക്രിമിനൽ കോടതി സ്റ്റാഫ് അസോസിയേഷൻ (കെ.സി.ജെ.എസ്.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റലൈസേഷൻ ഉൾപ്പെടെ നീതിന്യായ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിവിൽ-ക്രിമിനൽ കോടതികളുടെ സംയോജനം കുറഞ്ഞ സമയപരിധിക്കുള്ളിൽ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.ജി. അജിത്കുമാർ പറഞ്ഞു. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് എന്നിവർ സന്ദേശം നൽകി. സംസ്ഥാന പ്രസിഡന്‍റ് പി.എൻ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല ജഡ്ജ് എം.ബി. സ്നേഹലത, നിയമ വകുപ്പ് സെക്രട്ടറി വി. ഹരിനായർ, ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ശേഷാദ്രിനാഥൻ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. രമേഷ് കുമാർ, എ.ഐ.ജെ.ഇ.സി പ്രസിഡന്‍റ് ബി. ലക്ഷ്മ റെഡ്ഡി, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്‍റ് ഓച്ചിറ ബി. അനിൽകുമാർ, അഡ്വ. ക്ലർക്ക്സ് അസോസിയേഷൻ പ്രസിഡന്‍റ് എസ്. രാധാകൃഷ്ണപിള്ള, എം. ബാലസുബ്രഹ്മണ്യൻ, സി.ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എം. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ മാർട്ടിൻ, സി.എ. രാജൻ ലാൽ, ടി.ആർ. അജിത് പ്രസാദ്, പി. തുളസീധരൻ പിള്ള, ബി. ഹാരിസ്, സജാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story