Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചായക്കടയിലെ ഗ്യാസ്​...

ചായക്കടയിലെ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
കൊട്ടാരക്കര: ഇഞ്ചക്കാട് ജങ്ഷനിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ചായക്കടയിലെ ഗ്യാസ്​ സിലണ്ടർ പൊട്ടിത്തെറിച്ചു. ഉടമ ജോയി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജോയി പലഹാരം തയാറാക്കാൻ ഗ്യാസടുപ്പ്​ കത്തിച്ച്​, തൊട്ടടുത്തേക്ക് മാറിയപ്പോളാണ് വലിയ ശബ്ദത്തോടെ ഗ്യാസ്​ പൊട്ടിത്തെറിക്കുകയായിരുന്നു. തിളച്ച എണ്ണയിൽ തീ ആളിപ്പടർന്നു. ഈ സമയത്ത് പ്രദേശത്ത്​ ഗ്യാസ്​ വിതരണത്തിനെത്തിയ ഗ്യാസ്​ ഏജൻസി വാഹനത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. സംഭവസ്​ഥലത്ത് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കട ഭാഗികമായി നശിച്ചു. നിവേദനം നൽകി ഓയൂർ: രണ്ട് വർഷമായിട്ടും അമ്പലംകുന്ന്-വാപ്പാല റോഡി‍ൻെറ പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്​ നിവേദനം നൽകി. മുൻ ഇളമാട് മണ്ഡലം സെക്രട്ടറി ചാൾസ്​ തമ്പാ‍ൻെറ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story