Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:40 AM IST Updated On
date_range 29 May 2022 5:40 AM ISTസമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിൻ
text_fieldsbookmark_border
ഓയൂർ: സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിന് വെളിനല്ലൂർ പഞ്ചായത്തിൽ വിളംബര ഘോഷയാത്രയോടെ തുടക്കം. വെളിനല്ലൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച വിളംബരഘോഷയാത്ര ഓയൂർ ഷോപ്പിങ് കോംപ്ലക്സ് സമീപം അവസാനിച്ചു. കാമ്പയിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതിക വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. കാമ്പയിൻ സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് വിശദീകരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷൈൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബി. ബിജു, ജി. ജയശ്രീ, എച്ച്. സഹീദ്, സി.ഡി.എസ് ചെയർപേഴ്സൻ സാജിത ബൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെ. റീന, പഞ്ചായത്ത് സെക്രട്ടറി ബി.എസ്. ഷൈനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story