Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല പട്ടയമേള:...

ജില്ല പട്ടയമേള: ഒരുക്കങ്ങൾ പൂർത്തിയായി

text_fields
bookmark_border
പുനലൂർ: പട്ടയമേളകളുടെ സംസ്ഥാനതല സമാപനവും ജില്ല പട്ടയമേളക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുനലൂരിൽ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.എസ്. സുപാൽ എം.എൽ.എ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽനിന്ന്​ ആകെ 1110 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിൽ പുനലൂർ പേപ്പർമിൽ മേഖലയിലെ 756 പട്ടയങ്ങളും ഉൾപ്പെടും. പുനലൂർ, പത്തനാപുരം താലൂക്കുകളിലായി 756 കൈവശക്കാർക്ക് ഉപാധിരഹിത പട്ടയമാണ്​ നൽകുന്നത്. കൂടാതെ പുനലൂർ താലൂക്കിലെ വിവിധ വില്ലേജുകളിലായി 107 എൽ.എ പട്ടയങ്ങളും 11 എൽ.റ്റി പട്ടയങ്ങളും നാലു മുൻസിപ്പൽ പട്ടയങ്ങളും 31ന് വിതരണം ചെയ്യും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ കെ.എസ്. നസിയ, എൽ.ആർ തഹസിൽദാർ ഡി. സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വനഭൂമി, കനാൽ പുറമ്പോക്ക് തുടങ്ങിയ ഭൂമി കൈവശം വെച്ചിരിക്കുന്ന അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story