Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ സുരക്ഷക്ക്​ മുന്‍ഗണന നല്‍കണം- ജില്ല വികസന സമിതി

text_fields
bookmark_border
കൊല്ലം: സ്‌കൂള്‍ തുറക്കുന്നതിന്​ മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ, യാത്രാസൗകര്യം എന്നിവക്ക്​ മുന്‍ഗണന നല്‍കണമെന്ന് ജില്ല വികസന സമിതി യോഗം. ജില്ല കലക്ടര്‍ അഫ്‌സാന പര്‍വീണിന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ 31നകം ജില്ലയിലെ 949 സ്‌കൂളുകളി​െലയും സുരക്ഷാപരിശോധന പൂര്‍ത്തിയാകുമെന്നും സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലാണെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. പരിശോധന പൂര്‍ത്തിയായ ബസുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കും. ഫിറ്റ്‌നസ് പൂര്‍ത്തിയാകാത്ത ബസുകള്‍ സര്‍വിസ് നടത്താന്‍ അനുവദിക്കില്ല എന്നും വ്യക്തമാക്കി. 15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 64 ശതമാനം പേര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചു. ആദ്യ ഡോസ് 92 ശതമാനം പൂര്‍ത്തിയായി. 12 നും 14 നും ഇടയില്‍ പ്രായമുള്ളവരുടെ ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ ജൂണ്‍ 10 നകം പൂര്‍ത്തിയാകും. ഒഴിവുകള്‍ അനുസരിച്ച് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട് എന്നും അറിയിച്ചു. വിദ്യാർഥികളുടെ യാത്രാസൗകര്യം കൂടി കണക്കിലെടുത്ത് ബസ് സര്‍വിസുകള്‍ പുനഃസ്ഥാപിക്കും. വനം-തോട്ടം മേഖലകളിലെ കുട്ടികളുടെ യാത്രാസൗകര്യവും ഉറപ്പുവരുത്തും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ്, ജലഅതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി പരിഹരിക്കും. സ്‌കൂളുകളിലും പരിസരത്തും എക്‌സൈസ്, ​െപാലീസ് സംയുക്ത പരിശോധന കര്‍ശനമാക്കും. സ്‌കൂളുകള്‍ക്കുള്ളിലും പുറത്തും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story