Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയിൽ

text_fields
bookmark_border
ഇരവിപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പോക്‌സോ പ്രകാരം പിടിയില്‍. മയ്യനാട് മുക്കം തൊട്ടിയില്‍ ലോറന്‍സ് (60) ആണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. രാവിലെ 7.30ന് പള്ളിയിലെ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇരവിപുരം സി.ഐ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒമാരായ അനീഷ്, അഭിലാഷ്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു. അനുസ്മരണം (ചിത്രം) കൊല്ലം: മുൻ മുനിസിപ്പൽ ചെയർമാൻ സി. രാഘവൻപിള്ളയുടെ 19ാമത് ചരമവാർഷികം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ, ജി. രാജേന്ദ്രപ്രസാദ്, കെ. രത്നകുമാർ, പി. പ്രകാശ് ബാബു, ജി വേണുഗോപാൽ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, സജി ഡി. ആനന്ദ്, എം.എസ്. ഷൗക്കത്ത്, ആർ. സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story