Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാറിടിച്ച്​ ബൈക്ക്...

കാറിടിച്ച്​ ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റിൽ

text_fields
bookmark_border
ശാസ്താംകോട്ട: കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ശൂരനാട് വടക്ക് ഗിരിപുരം ഇടയില പുരയില്‍ സന്തോഷ് (46) ആണ് ശൂരനാട് പൊലീസി‍ൻെറ പിടിയിലായത്. വെള്ളിയാഴ്ച രാത്രി കൊല്ലം-തേനി ദേശീയപാതയില്‍ ആനയടി പാലത്തിന്​ സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായ ചാരുംമൂട് കരിമുളയ്ക്കല്‍ നൂര്‍ജഹാന്‍ മന്‍സിലില്‍ അനസ് (28) ആണ് മരിച്ചത്. കരുനാഗപ്പള്ളി വവ്വാക്കാവിലെ കാര്‍ സർവിസ് സെന്‍ററിലെ ജീവനക്കാരനായ അനസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക്​ പോകുമ്പോള്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയതായി ശൂരനാട് എസ്.ഐ രാജന്‍ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story