Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:29 AM IST Updated On
date_range 29 May 2022 5:29 AM ISTട്രോളിങ് നിരോധനം; യോഗം നാളെ
text_fieldsbookmark_border
കൊല്ലം: ട്രോളിങ് നിരോധനത്തിനുള്ള മുന്നൊരുക്കങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച വൈകീട്ട് 3.30ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേരുമെന്ന് കലക്ടര്‍ അഫ്സാന പർവീൺ അറിയിച്ചു. ആനുകൂല്യ വിതരണം കൊല്ലം: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ ആനുകൂല്യവിതരണം തിങ്കളാഴ്ച രാവിലെ 10.30ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അപ്രന്‍റിസ്ഷിപ് ട്രേഡ് ടെസ്റ്റ് കൊല്ലം: വ്യവസായിക പരിശീലന വകുപ്പിന്‍റെ ആര്‍.ഐ സെന്‍ററിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ അപ്രന്‍റിസ്ഷിപ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപ്രന്‍റിസ്ഷിപ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. apprenticeshipindia.org പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ നാല്. ഫോൺ: 9633749363, 9747591306.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story