Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുന്നിക്കോട് ഗവ....

കുന്നിക്കോട് ഗവ. എല്‍.പി.എസിന് ഈ വര്‍ഷവും പുതിയ കെട്ടിടമില്ല

text_fields
bookmark_border
കുന്നിക്കോട് ഗവ. എല്‍.പി.എസിന് ഈ വര്‍ഷവും പുതിയ കെട്ടിടമില്ല
cancel
കുന്നിക്കോട്: ഈ അധ്യയനവര്‍ഷവും കുന്നിക്കോട്​ സർക്കാർ എൽ.പി സ്കൂളിന് കെട്ടിടം ഉയരില്ല. അസൗകര്യങ്ങളില്‍ ബുദ്ധിമുട്ടി താല്‍ക്കാലിക സംവിധാനത്തില്‍ പ്രവേശനോത്സവത്തിന് തയാറെടുക്കുകയാണ് അധ്യാപകര്‍. ഒരു വർഷം മുമ്പ് പൊളിച്ചുനീക്കിയ പഴയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനത്ത് ഏപ്രിൽ മാസമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മഴ കാരണം ജോലികൾ നിർത്തിവെച്ചിരിക്കുകയാണ്. കോവിഡിന് ശേഷം സ്കൂള്‍ തുറന്നപ്പോൾ ഒന്നര കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിലാണ് താൽക്കാലികമായി പ്രവർത്തിപ്പിച്ചത്. നിലവിൽ അവിടെ അധ്യയനം പൂർണതോതിൽ നടത്താൻ അസൗകര്യമുണ്ട്. കുന്നിക്കോട് ടൗണിലും പരിസരത്തുമുള്ള കുട്ടികൾക്ക് അവിടേക്ക് എത്തിച്ചേരുന്നതും പ്രയാസകരമാണ്‌. 150ഓളം കുട്ടികളാണ് വിദ്യാലയത്തില്‍ ഉള്ളത്. സ്കൂൾ പ്രവർത്തനം ദൂരേക്ക് മാറ്റിയതിനാൽ പുതുതായുള്ള പ്രവേശനങ്ങളും കുറഞ്ഞിട്ടുണ്ട്. 2019 ലാണ് പുതിയ കെട്ടിടത്തിന് നിർമാണാനുമതി ലഭിച്ചത്. ഒന്നര വർഷം കഴിഞ്ഞാണ് കെട്ടിടവും മറ്റും പൊളിച്ചുനീക്കാനായത്. കോവിഡ് കാരണം തുടര്‍നടപടികൾ നിലച്ചു. പീന്നിട് കഴിഞ്ഞ ഒക്ടോബറിലാണ് സ്കൂൾ പരിസരത്തെ മരങ്ങൾ മുറിച്ചുനീക്കി നിർമാണസജ്ജമായത്. പിന്നെയും ആറുമാസം വൈകി ഏപ്രിലിൽ നിർമാണം തുടങ്ങി. കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാൻ കുഴിയെടുത്ത് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും മഴ കാരണം അതും നിലച്ചു. ഇതേരീതിയിൽ തുടർന്നാൽ അടുത്ത അധ്യയന വർഷവും പുതിയ കെട്ടിടത്തിൽ സ്കൂൾ തുടങ്ങാനാവില്ല. കെ.ബി. ഗണേഷ്​കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് നിർമാണത്തിന് 1.15 കോടി രൂപ അനുവദിച്ചത്. എട്ട് ക്ലാസ് മുറികളോട് കൂടിയ ബഹുനില മന്ദിരമാണ് നിർമിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. പടം.....കുന്നിക്കോട് സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യാന്‍ എടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story